ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/പുനർജ്ജന്മം

Schoolwiki സംരംഭത്തിൽ നിന്ന്
പുനർജ്ജന്മം

കാലത്തിൻ്റെ അടിയൊഴുകിൽ മാനവകുലത്തിൻ്റെ അഹങ്കാരത്തിന് ഒരു മറു ചോദ്യമെന്ന പോലെ നിർദാക്ഷിണ്യം ലക്ഷകണക്കിനു ജീവനുകളെ കവർന്നെടുക്കുന്ന ഈ മഹാമാരിയെ ഐക്യത്തോടെ ചെറുത്തു നിൽക്കാൻ സുസജ്ജമായി നിൽക്കേണ്ട ആവശ്യകത ഉയർന്നു വന്നിരിക്കുന്നു . നിരവധി വെല്ലുവളികളെ നിസംശയം അതിജീവിച്ച മനുഷ്യസമൂഹത്തിന് തങ്ങളുടെ ആത്മവിശ്വാസം ജീർണ്ണിച്ചു പോകുന്ന തരത്തിലുള്ള ഈ മഹാമാരിയെ കൊന്നൊടുക്കിയാൽ അത് മനുഷ്യരാശിയുടെ തന്നെ പുൽർജന്മ മായിരിക്കും. ശാസ്ത്രീയമായോ അശാസ്ത്രീയമായോ ഉള്ള മനുഷ്യൻ്റെ സീമകൾ ലംഘിച്ചുള്ള പ്രവർത്തനഫലമായിരിക്കാം ഒരുപക്ഷേ ഇവയുടെ ഭൂമിയിലുള്ള താണ്ഡവം.
ശിലകളിൽ നിന്നും അതിൻ്റെ പ്രയാണം കണ്ടുപിടിക്കുന്നതു പോലെ ഒരു പക്ഷേ ഇതിൻ്റെ ഉറവിടവും പരിഹാരമാർഗവും പ്രക്യതിയിൽ നിന്നും തന്നെ കണ്ടെത്താൻ കഴിയുമായിരിക്കും ഏതോരു തിന്മയെയും നന്മയാക്കാനുള്ള മനുഷ്യൻ്റെ സിദ്ധി എന്നും പ്രശംസനീയമാണ് . അതിൽ നിന്നും ഉൾകൊണ്ട് ഈ മഹാമാരിയെ വേരോടെ പിഴുതെറിയാൻ സർവ്വ മനശക്തിയും ഊർജ്ജസ്വലതയും ലോകം കൈവരിക്കട്ടെ ..... .


അനുശ്രീ. കെ. പി
9M ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം