തൂവാല വേണം കൈ കഴുകണം
കോവിഡിനെ തുരത്തിടാം, തുമ്മി-
ചുമയ്ക്കുമ്പോൾ തൂവാല എടുത്ത്
വായും മുഖവും മറച്ചിടാം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞു
നടന്നു വരുന്നവരേ
മറച്ചു വയ്ക്കാതെ മനസൊന്നു തുറന്നാൽ
നാടീ ഞങ്ങൾ കാത്തുകൊള്ളാം
പറയാതെ വീടാകെ പരത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയണം
ചുമ്മാതെ നടക്കരുതേ
ഏകാന്ത ജീവിതം രണ്ടാൾക്കിടയിൽ
ചുമ പനി വന്നിടുകിൽ 'ദിശ'യിൽ
വിളിക്കണം ആരോഗ്യവകുപ്പിലും
അവർ വഴി പറഞ്ഞുതരും
അതിനൊത്ത ചികിൽസകൾ തുടർന്ന്
തരും അതുകഴിഞ്ഞവർ
കാട്ടും വഴിയിൽ നടന്നീടിൽ കോവിഡ്
പറപറക്കും നമ്മുടെ നാടൊന്നായി
തുണയേകീടും