ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / മലയാളം വേദി പ്രവർത്തന‍ങ്ങൾ2016-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

17-6-16 – ചങ്ങമ്പുഴ ദിനം-രാവിലെ അസ്സംബ്ലിയിൽ ചങ്ങമ്പുഴയെ അനുസ്മരിച്ച് കുറിപ്പ് വായിച്ചു. ചങ്ങമ്പുഴയുടെ കാവ്യനർത്തകി ആലപിച്ചു .

  വായനവാരം - ജൂൺ 19 - 26 വായനദിന പ്രതിജ്ഞ , വായനക്വിസ് , ഓരോ ക്ലാസ്സും  കൈയെഴുത്തു  മാസിക തയ്യാറാക്കൽ , വ്യത്യസ്ത  കവികളുടെ  കവിതകൾക്ക് ഈണം കണ്ടെത്തൽ മത്സരം നടത്തി .കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനാ വാര സമാപനത്തിനോടനുബന്ധിച്ച് കവിതാ ക്യാമ്പ് സംഘടിപ്പിച്ചു.കവി എടപ്പാൾ സി.സുബ്രഹ്മണ്യൻ സാർ ക്യാമ്പിന് നേതൃത്വം നൽകി.....
കവി എടപ്പാൾ ശ്രീ. സി.സുബ്രഹ്മണ്യൻ കവിതാ ക്യാമ്പ്
കവി എടപ്പാൾ ശ്രീ. സി.സുബ്രഹ്മണ്യൻ കവിതാ ക്യാമ്പ്

ജൂലൈ 2 – ഒ.വി.വിജയൻ അനുസ്മരണം കവി എം.എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു .


03-08-16 ന് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'എന്റെ പുസ്തകം ,എന്റെകുറിപ്പ് ,എന്റെ എഴുത്തുപെട്ടി 'എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു .റഫീക്ക് അഹമ്മദ് ,പി.പി രാമചന്ദ്രൻ ,ഡോ .ശശിധരൻ ക്ലാരി എന്നീ സാഹിത്യകാരന്മാർ പങ്കെടുത്തു .   

.

മലയാള വേദി പ്രവർത്തനങ്ങൾ 2016-17

നവംബർ 1–കേരളപിറവി 60ാം വാർഷികം - യു.പി ,ഹൈസ്ക്കൂൾ തലത്തിൽ കേരളം , മലയാളഭാഷ എന്നിവ വിഷയമാക്കി ഓരോ കൈയെഴുത്തു മാസിക തയ്യാറാക്കാൻ അസ്സംബ്ലിയിൽ പ്രഖ്യാപിച്ചു .ഒരു മാസം കൊണ്ട് അവ പൂർത്തിയാക്കി . മലയാണ്മ ,തായ് മൊഴിഎന്നിവ പ്രകാശിപ്പിച്ചു .സ്ക്കൂൾ തുറന്നതു മുതൽ 8ാം ക്ലാസ്സിലെ പിന്നോക്കക്കാർക്കു വേണ്ടി പരിഹാരബോധനക്ലാസ്സുകൾ നടത്തുന്നുണ്ട് . 01-10-16 ന് 10ാം ക്ലാസ്സ് കേരളപാഠാവലിയിലെ 'നളചരിതം ആട്ടക്കഥ' യുമായിബന്ധിപ്പിച്ച് പി.എസ്.വി നാട്യസംഘത്തിന്റെ നേതൃത്വത്തിൽ ഉച്ചവരെ കഥകളി ആസ്വാദനക്കളരി നടത്തി

കഥകളി ആസ്വാദന ക്ലാസ് അവതരണം കോട്ടക്കൽ നാട്യസംഘം മലയാളം വേദി കഥകളി ആസ്വാദന ക്ലാസ്