മനുഷ്യാ.. നിനക്കെന്തിനായിരുന്നു
ഇത്ര അഹന്ത..
നീ അഹങ്കരിച്ചതെല്ലാം നിമിഷങ്ങൾക്കകം ഒരു സൂക്ഷ്മാണുവിൽ തട്ടിതകർന്നില്ലേ..
നീ വാനോളം കെട്ടിപ്പൊക്കിയ മോഹങ്ങളെല്ലാം
നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയില്ലേ..
പോറ്റിവളർത്തിയ മാതാപിതാക്കളും സ്നേഹനിധിയായ ഭാര്യയും മക്കളും
ഐസലേഷൻ എന്ന ഒരു മാസക്കാലം നിനക്കന്ന്യരായിത്തീർന്നില്ലേ..
കൊള്ളയും കൊലയും പീഡനങ്ങളും മദ്ദ്യാസക്തിയും കുറഞ്ഞനാളുകൾക്കകം
പിടിച്ചുകെട്ടിയ കോവിഡെന്ന മഹാമാരിയുടെ മുന്നിൽ അടിയറവു പറഞ്ഞ മനുഷ്യാ..
ജാതിമതവർഗീയതയുടെ പേരിൽ കലഹിക്കാതെ ഇനിയെങ്കിലും
നിന്റെ ജീവിതം നന്മയോടെ മുന്നോട്ടു നയിക്കൂ..