ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം
ഇന്ന് നമ്മുടെ ലോകം അനുഭവിക്കുന്ന പ്രതിസന്ധി യാണ് കൊറോണ അഥവാ കോവിഡ് 19.ഈ വൈറസ് ആദ്യ കാലത്ത് സാധാരണ രൂപത്തിലായിരുന്നു . പിന്നീട് ശ്വാസകോശത്തിലെ അണുബാധ യുടെ രൂപത്തിൽ വരാൻ തുടങ്ങി . കൊറോണ രോഗബാധ തടയാൻ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല . ചൈന യിലെ വുഹാനിൽ നിന്നും പടർന്നു പിടിച്ച ഈ കൊറോണ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി . അതുകൊണ്ട് അതീവ ജാഗ്രത പുലർത്തി വീട്ടിൽ തന്നെ ഇരിപ്പായി . ഈ കൊറോണക്കാലത് സൗജന്യ റേഷനരിയും ഭക്ഷ്യ ധാന്യ കിറ്റും ആശ്രയിച്ചു ജീവിക്കുന്നവരുണ്ട് . ആഘോഷങ്ങളും ആരവങ്ങളും മാറ്റിവെച്ചു ജാഗ്രതയോടെ സാമൂഹിക അകലം പാലിച്ചു നല്ലൊരു നാളേക്കുവേണ്ടി നമുക്ക് കാത്തിരിക്കാം .
|