ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മൾ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചാണ് ഞാൻ ഇപ്പോൾ എഴുതുന്നത്. അവ കൃത്യമായി പാലിച്ചാൽ കൊറോണ പോലുള്ള പകരുന്ന പല രോഗങ്ങളെയും നമുക്ക് ഒഴിവാക്കാൻ കഴിയും. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ തൂവാലയോ കൊണ്ട് മുഖം മറയ്ക്കുക. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇതാണ് നല്ലത്. പകരുന്ന രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുകയും മറ്റുള്ളവരുമായി അകലം പാലിക്കുകയും പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും വേണം. നഖം വെട്ടുന്നതും രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കുന്നതും രോഗാണുക്കളെ നശിപ്പിക്കും. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും അലക്കിയ വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുന്നതും രോഗാണുക്കളെ തടയും. ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരങ്ങളും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും മത്സ്യവും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം പ്രഭാതഭക്ഷണം ഒഴിവാക്കരുത് .ഇത്തരം ശീലങ്ങൾ കൃത്യമായി പാലിച്ചാൽനമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളെയും തടയാം

അഷിൻ.ഡി. കെ
2എ ജി.എൽ.പി.എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം