ലോകത്തെങ്ങും പടരുന്ന
കൊറോണ എന്നൊരു മഹാമാരി
കോവിഡ് 19 എന്നൊരു ചെല്ലപ്പേരിൽ
കേരള നാട്ടിലുമെത്തിയല്ലോ
ചൈനയും ഇറ്റലിയും അമേരിക്കയും
കൊറോണയെ പേടിച്ചു നിൽക്കുമ്പോൾ
ആരോഗ്യ കേരള നാട്ടിലാകെ
സ്നേഹത്തിൻ കരുതൽ കണ്ടിടുന്നു
അതിജീവിക്കാൻ പഠിച്ചവർ നാം
പൊരുതി പൊരുതി ജയിച്ചവർ നാം
അതിനാൽ നമുക്ക് പാലിച്ചിടാം
സാമൂഹികാകലം പാലിച്ചിടാം