ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ നല്ലൊരു നാളേക്കായ്‌....

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായ്‌....

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസ്ഥിതി സംരക്ഷണം. ജീവിതം മെച്ചപ്പെടുത്താനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും നാം നമ്മുടെ ചുറ്റുപാടിനെ വിസ്മരിക്കുന്നു എന്നതാണ് യാഥാർത്യം .പ്രകൃതി നമ്മുടെ മാതാവാണ്. ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ ശുദ്ധ വായുവും ശുദ്ധജലവും പരിസ്ഥിതി പ്രധാനം ചെയ്യുന്നു.എന്നാൽ, ആധുനിക സമൂഹത്തിൻ്റെ സ്വാർത്ഥ മനോഭാവം പ്രകൃതിനശീകരണത്തിനു കാരണമാകുന്നു .പണത്തിനും, മറ്റ് ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനുമായി മനുഷ്യർ പ്രകൃതിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. വനനശീകരണം, കുന്നിടിക്കൽ,മണൽവാരൽ, വയൽ നികത്തൽ, പരിസര മലിനീകരണം എന്നിവ പരിസ്ഥിതി നശീകരണത്തിനും അതുവഴി പ്രകൃതി സന്തുലിതാവസ്ഥ നഷ്ടമാകുന്നതിനും കാരണമാകുന്നു മാനവ ക ര ണ ങ്ങളാൽ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകരുന്നതിനുള്ള മുഖ്യ കാരണമായി കണക്കാക്കാം.

വികസനത്തിനും വ്യവസായത്തിനും മറ്റും സമയം കണ്ടെത്തുമ്പോൾ അതു നമ്മുടെ പ്രകൃതിയെ എങ്ങനെ നശിപ്പിക്കം എന്ന് നാം ഓർക്കാറില്ല. നഗരവൽക്കരണം ഏറി വരുന്നത് മലിനീകരണം, കുടിവെള്ള ക്ഷാമം എന്നിവയ്ക്ക് പുറമെ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.ഇതിലൂടെ മനുഷ്യവംശത്തെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു '

പരിസ്ഥിതി നശീകരണത്തിന് കാരണമാകുന്ന ഇത്തരം സ്വാർത്ഥ പ്രവൃത്തികൾക്കെതിരെ നാം പ്രവർത്തിച്ചെങ്കിൽ മാത്രമേ നമ്മുടെ ഭൂമിയെ നമുക്ക് രക്ഷിക്കാനാകൂ... പരിസ്ഥിതി സംരക്ഷണം ജീവൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത് .ഒപ്പം പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനും സന്തുലിതാവസ്ഥ നിലനിർത്താനും നാം ശ്രമിക്കേണ്ടതുണ്ട്.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ പ്രകൃതി സുസ്ഥിരത ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.... ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. ആയതിനാൽ, ആധുനിക സമൂഹം തങ്ങളുടെ സ്വാർത്ഥവും ചീത്തയുമായ, പരിസ്ഥിതിയെ അസ്വസ്ഥമാക്കുന്ന പ്രവർത്തികൾ വെടിഞ്ഞ് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. നമ്മുടെ ജീവൻ്റെ നിലനിൽപ്പിനും വരും തലമുറയ്ക്കും അത് അത്യാവശ്യമാണ്. അത് കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാൻ അമ്മയാം ഭൂമിയെ രക്ഷിക്കാൻ നമുക്ക് പ്രയത്നിക്കാം.... നല്ലൊരു നാളേക്കായ്...


ദിയ പ്രസാദ്
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം