ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം
 


കൊറോണയെന്നൊരു മാരകവ്യാധി
പടർന്നു ലോകത്തൊന്നാകെ..
മരുന്നു പോലും കിട്ടാതൊടുവിൽ
മരിച്ചു വീണു മാലോകർ.
       പരീക്ഷയില്ല പഠനവുമില്ല
       പടർന്നു രോഗം നാടാകെ.
       കൊതിച്ചു നിന്നൊരവധിക്കാലം
       പുറത്തിറങ്ങാ൯ വയ്യാതായി.
 മനുഷ്യർ നമ്മൾ പ്രകൃതിയിൽ എല്ലാം
തകർത്തു ജീവിച്ചീടുന്നു.
മരങ്ങൾ വെട്ടി തണൽ മറഞ്ഞു.
മഴയും വെള്ളവുമില്ലാതായി.
        മലകൾ തകർത്തു മണ്ണുു കവർന്നു
        പുഴകൾ വറ്റി വരണ്ടേ പോയ്.
        വിളഞ്ഞു നിൽക്കും മണ്ണിൽ നിറയെ
        കുുമിഞ്ഞു പ്ലാസ്റ്റിക് മാലിന്യം.
ഒന്നായി നിന്ന് കോവി‍ഡിനെ നാം
മണ്ണിൽ നിന്ന് തുരത്തീടും.
പകർച്ചവ്യാധികൾ തടയാനായി
കരുതും നാം എന്നെന്നും..

$
സനുഷ.എം
3 A ജിഎൽപിഎസ് അട്ടക്കണ്ടം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത