ഗവ എച്ച് എസ്സ് എസ്സ് പറവൂർ/അക്ഷരവൃക്ഷം/ചിറകുകൾ മുളയ്ക്കട്ടെ സ്വാതന്ത്ര്യത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ചിറകുകൾ മുളയ്ക്കട്ടെ സ്വാതന്ത്ര്യത്തിലേക്ക്

കൊറോണക്കാലത്തിന്റെ മടുപ്പ് തീർക്കാൻ ഞാൻ പുസ്തകങ്ങളിൽ അഭയം പ്രാപിച്ചു.ഇതിൽ എം.ടിയുടെയും ബന്യാമിന്റെയും അങ്ങനെ പഴയതും പുതിയതുമായ പല എഴുത്തുകാരുടെയും പുസ്തകങ്ങൾ വായിക്കാനിടയായി.ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുത്ത ജനങ്ങളുടെ ഭരണകൂടം ജനങ്ങളോട് കാട്ടുന്ന അനീതിയെ തുറന്നുകാട്ടുന്ന 'അന്ധർ ബധിരർ മൂക‍ർ' എന്ന നോവൽ ഇന്നത്തെ സമൂഹം വായിച്ചിരിക്കേണ്ട ഒന്നാണെന്ന് കരുതുന്നു.ഒരു സമൂഹത്തെ നടുക്കിയ ഉത്തരവിനെ അതിന്റെ അതേ തീക്ഷ്ണതയിൽ വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് റ്റി.ഡി.രാമകൃഷ്ണൻ.അനീതിക്കെതിരെയുള്ള പോരാട്ടത്തിനിടയിലെ ശക്തമായ പ്രണയം നോവലിൽ വസന്തം നിറയ്ക്കുന്നു.നോവലിന്റെ പേര് ഏവരും ശ്രദ്ധിച്ചിരിക്കുമല്ലോ!'അന്ധർ മൂകർ ബധിര‍ർ’.അന്ധരും ബധിരരും മൂകരുമായ ഒരു ജനതയുടെ അനുഭവങ്ങളുടെ അറിയപ്പെടാത്ത ലോകം ലോകമനഃസാക്ഷിയ്ക്ക് മുന്നിലവതരിപ്പിക്കാനാണ് നോവലിസ്റ്റ് ശ്രമിച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോൾ കാശ്മീർ താഴ്‍വരയുടെ മക്കൾ പ്രത്യേകിച്ച് പെൺമക്കൾ അനുഭവിക്കുന്ന പോരാട്ടത്തെ അന്ധ‍ർ ബധിരർ മൂകർ എന്നപേരിൽ നോവലാക്കിയിരിക്കുകയാണ്.യുദ്ധങ്ങളെ വെറുക്കുന്ന ഫാത്തിമ എന്ന യുവതിയുടെ പോരാട്ടം ആ താഴ്വരയിലെ ഓരോ ജനങ്ങളുടെയും പോരാട്ടമാണ്.താനനുഭവിക്കുന്ന ദുരന്തപൂർണമായ ദിനങ്ങളിൽ നിന്നും ഊർജം സംഭരിച്ച് പ്രതിസന്ധിയെ നേരിടുകയാണ് ഫാത്തിമ.സ്വാതന്ത്യത്തിലേക്കുള്ള പടികൾ പിന്നിടുമ്പോൾ സ്ത്രീകളനുഭവിക്കുന്ന കഷ്ടതകൾ വരച്ചുകാട്ടുകയാണിവിടെ. മുസ്ലീം സമൂദായക്കാരോട് മോദി ഭരണം കാട്ടുന്ന അനീതിയെ ശക്തമായി നോവലിൽ വിമർശിക്കുന്നു.പ്രതിസന്ധികളിൽ തളർന്നുപോകാതെ സമൂഹത്തിന് ആത്മവിശ്വാസം പകർന്നുതരാൻ തക്കതായ കഴിവ് ഈ നോവലിൽ ഒളിഞ്ഞിരിപ്പുണ്ട്.താഴ്വരയിലെ മുസ്ലീം സമുദായക്കാരെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടുള്ള ഉത്തരവിൽ തളരാതെ സ്വാതന്ത്ര്യമെന്ന വിദൂരസ്വപ്നത്തിലെത്തിച്ചേരാൻ ഫാത്തിമ നടത്തുന്ന യാത്രയാണ് .തന്റെ കുഞ്ഞുപൈതങ്ങളുമായി ഫാത്തിമ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരുമ്പോൾ ഫാത്തിമയുടെ ചിറകുകൾ തളരാതെ നോക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളുണ്ട് നോവലിൽ.അതിൽ പ്രധാനിയാണ് മുസാഫിർ.സ്വാതന്ത്ര്യമെന്ന സ്വപ്നം വിദൂരമാണെന്ന ചിന്ത പിടികൂടിപ്പോകുമ്പോൾ സാന്ത്വനമായി ഫാത്തിമയെ മാറോട് ചേർക്കുകയാണ് മുസാഫിർ.കാണാനും കേൾക്കാനും പറയാനുമുള്ള ഒരു ജനതയുടെ അവകാശം വിഛേദിക്കപ്പെട്ടതുകൊണ്ടാണ് നോവലിന് അന്ധർ ബധിരർ മൂക‍ർ എന്ന പേര് നൽകിയത്.ഇന്ത്യ എന്ന രാജ്യം ഒരു ശ്രേഷ്ഠ രാജ്യമാണ്.ഇവിടെ എല്ലാവർക്കും ഒരേ അവകാശമാണ്.ജാതി മതവർഗവർണചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന ജനതയാണ് ഇന്ത്യക്കാർ.നമ്മുടെ ഭരണകൂടം അത് മറക്കാതിരിക്കട്ടെ. ഈ കൊറോണക്കാലത്ത് തന്റെ ആത്മവിശ്വാസം മരിക്കുകയാണെങ്കിൽ ഈ പുസ്തകം കൊറോണ മറികടക്കാനുള്ള ഊർജം നൽകും.തീർച്ചയായും വായിക്കുക.

വിനയ്.പി
VII A ഗവൺമെന്റ് എച്ച്.എസ്.എസ്.പറവൂർ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം