ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


കിഴക്ക് കർണ്ണാടക വനത്തോട് അതിർത്തി പങ്കിടുന്ന ചെറു പുഴ ഗ്രാമ പഞ്ചായത്തിനെ കാസർഗോഡ് ജില്ലയിൽ നിന്ന് വകഞ്ഞ് മാറ്റി കുതി ച്ചുപായുന്ന കാര്യങ്കോട് പുഴ. ഇതിന്റെ തീരങ്ങൾ എത്രയോ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹി ച്ചു. എണ്ണമറ്റ കർഷക സമരങ്ങൾക്കും പുകൾപെറ്റ പോരാട്ടങ്ങൾക്കും രംഗഭൂമിയായ ഈ മണ്ണിൽ കലയുടെ കേളികൊട്ടുയരുമ്പോൾ കടന്നു പോയ യൗവനങ്ങളുടെ സ്മൃതിപഥത്തിൽ അനർഘങ്ങളായ എത്രയോ രണസ്മരണ കൾ ആർത്തലയ്ക്കുന്നുണ്ടാകും. ചരിത്രത്തിന്റെ വഴിത്താരക ളിൽ പ്രൗഡോജ്ജ്വലങ്ങളായ നിരവധി പോരാട്ടങ്ങൾക്ക് ഈ മണ്ണ് വളക്കൂറേകിയിട്ടുണ്ട്.

ജന്മി നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങ ളിൽ 1948 പ്രാപ്പൊയിൽ നെല്ലെടുപ്പ് സമരം, മുനയൻകുന്ന് രക്തസാക്ഷിത്വം എന്നിവ ചെറുപുഴയുടെ വീരസ്മരണക ളിൽ ജ്വലിച്ചുനിൽക്കുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങൾ

  1. കൊട്ടത്തലച്ചി മല
  2. തിരുനെറ്റിക്കല്ല്.
  3. പയ്യന്നൂർ താലൂക്കിലെ ഹൈറേഞ്ച് എന്നറിയപ്പെടുന്ന ജോസ്ഗിരി .
  4. പൗരാണിക പാരമ്പര്യമുള്ള പുളിങ്ങോം ശങ്കരനാരായണ ക്ഷേത്രം
  5. നൂറ്റാണ്ടുകൾക്കു മുമ്പ് മലയോര പ്രദേശത്തിൻറെ ആത്മീയ കേന്ദ്രമായ പുളിങ്ങോം മഖാം,
  6. ഔലിയാക്കളുടെ മഖർ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ 'ഉറൂസ് മലയോരമേഖലയിലെ ഏറ്റവും വലിയ പെരുന്നാളാണ്.
  7. ശബരിമല ധർമ്മശാസ്താവിന്റെ ചൈതന്യം കുടികൊള്ളുന്ന ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്രത്തിലെ മഹോത്സവമാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം.