ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അമ്മയും മകനും താമസിച്ചിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അമ്മ മകനെ വളർത്തിയിരുന്നത്. വളരെ സത്യസന്ധനും അനുസരണയുമുള്ള കുട്ടിയായിരുന്നു വിഷ്ണു. ആ അമ്മ വ്യക്തിശുചിത്വം പാലിക്കാൻ അവനെ പരിശീലിപ്പിച്ചിരുന്നു. ആഹാരത്തിനുമുൻപും ശേഷവും കൈ സോപ്പുപയോഗിച്ച് കഴുകുക. തുമ്മുൻപോഴും ചുമയ്ക്കുൻപോഴും തൂവാല ഉപയോഗിക്കുക എന്നിങ്ങനെ... ഒരിക്കൽ സ്കൂളിൽ പകർച്ചപനി പിടിച്ചു. എന്നാൽ വിഷ്ണുവിനുമാത്രം പനി വന്നില്ല. സ്കൂളിലെ എല്ലാവർക്കും അതിശയമായി. കാരണമന്വേഷിച്ച് അവർ ആ കുട്ടിയുടെ വീട്ടിലെത്തി. അപ്പോഴാണ് അമ്മ അവനെ വ്യക്തിശുചിത്വത്തെക്കുറിച്ച് പഠിപ്പിച്ച കാര്യം വിദ്യാർഥികൾക്ക് മനസ്സിലായത്. പിറ്റേദിവസം സ്കൂളിലെ കുട്ടികളോട് ശുചിത്വത്തെക്കുറിച്ച് വിഷ്ണു പറഞ്ഞുമനസ്സിലാക്കി. അങ്ങനെ വിഷ്ണു ഒരു ഹീറോ ആയി മാറി.

ശരൺ സണ്ണി
3 A ജയമാത എൽ.പി.എസ്, പുല്ലോട്ടുകോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ