ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ .ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ഒരിടത്തൊരിടത്ത് അയൽക്കാരും കൂട്ടുകാരും ആയിരുന്നു റാണിയും കിരണും താമസിച്ചിരുന്നു. അങ്ങനെ ഒരു ദിവസം രണ്ടുപേരും കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കിരണിന്റെ അമ്മ അവനേയും റാണിയും ഭക്ഷണം കഴിക്കാൻ വിളിച്ചു. കിരൺ തന്റെ കയ്യും മുഖവും കഴുകി ന്നതിനായി ടാപ്പിന്റെ അടുത്തേക്ക് ചെന്നു ഇത് കണ്ട് റാണി കിരണിനോട് ചോദിച്ചു "നീ എന്തിനാ ഇപ്പോൾ കൈ കഴുകുന്നത് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അല്ലേ നമ്മൾ കൈ കഴുകുന്നത്" അപ്പോൾ കിരണിനെ അമ്മ പറഞ്ഞു. "ഇപ്പോൾ നിങ്ങൾ പുറത്ത് കളിക്കുകയായിരുന്നു അപ്പോൾ ധാരാളം അണുക്കൾ നമ്മുടെ കൈയിൽ ഉണ്ടാകും അപ്പോൾ നമ്മൾ പുറത്തു പോയി വന്നാൽ ഭക്ഷണം കഴിക്കുന്നതിനു മുമ്പും നമ്മൾ നന്നായി കൈയും മുഖവും കഴുകി വൃത്തിയാക്കണം". ഇതെല്ലാം കേട്ട് കഴിഞ്ഞു റാണി തന്റെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു. "പക്ഷേ എനിക്ക് ഈ അണുക്കളെ കാണാൻ സാധിക്കുന്നില്ലല്ലോ?"

അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു. "നമ്മുടെ കണ്ണിനു കാണാൻ പറ്റുന്ന അത്രയും ചെറുതാണ് ഈ അണുക്കൾ ".അപ്പോൾ കിരൺ ചോദിച്ചു "അപ്പോൾ നമ്മൾ കൈകഴുകി ഇല്ലെങ്കിൽ എന്ത് സംഭവിക്കും". അമ്മ പറഞ്ഞു" കയ്യിൽ നിന്നും വായിലൂടെ ചെന്ന് അത് നമുക്ക് മാരകമായ അസുഖങ്ങൾ ഉണ്ടാകും"അങ്ങനെ റാണിയും കിരണും കൈകഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ കിരണിന്റെ അമ്മ സ്വാദുള്ള പലഹാരങ്ങൾ അവർക്കു നൽകി അവർ രണ്ടുപേരും അത് രുചിയോടെ കഴിച്ചു. 


FARHA FAIZAL
2 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ