രോഗപ്രധിരോധനത്തിനു വേണ്ടി ശ്രദ്ധിക്കേണ്ടവ
ഇന്ന് നമ്മുടെ ലോകത്താകമാനം കാണപ്പെടുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അഥവാ കോവിഡ് 19. സാമൂഹിക അകലം പാലിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉണ്ടാക്കുകയുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക വഴി. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാം പരമാവധി വീടുകളിൽ തന്നെ ഇരിക്കുക. ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് വൈറസിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം ഉണ്ടാക്കിയെടുക്കുക. സോപ്പുപയോഗിച്ചു കൈകൾ നന്നായി കഴുകുക. ഇതിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|