ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം      


ഈ ലോകത്തു കൊറോണ പടർന്നു പിടിക്കുകയാണ്. കൊറോണയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് നാം രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ഈ രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം രോഗപ്രതിരോധമാണ്. രോഗപ്രതിരോധം എന്ന് പറഞ്ഞാൽ രോഗത്തെ പ്രതിരോധിക്കുക എന്നാണ് അർഥം. ഈ രോഗത്തെ ചെറുത്ത് നില്ക്കാൻ നാം കൈകളും മുഖവും ഇടയ്ക്കിടയ്ക്ക് കഴുകണം. നാം പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ആൾക്കൂട്ടം ഉള്ള സ്ഥലത്തേക്ക് പോകരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വലോ ടിഷ്യുപേപ്പറോ കൊണ്ട് വായ പൊത്തുക. പ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണ സാധനങ്ങൾ ധാരാളമായി കഴിക്കുക. ഇതെല്ലാം ചെയ്തു നമുക്ക് കൊറോണ പടരുന്നത് തടയാം.

ആൻജലിൻ മരിയ കാസ്റ്റൺ
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം