ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു അമൂല്യ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതി ഒരു അമൂല്യ സമ്പത്ത്    


പച്ച വിരിച്ച പുൽമേടുകൾ, ഹരിതവനങ്ങൾ, കുളങ്ങൾ, തോടുകൾ , പുഴകൾ , ജന്തുസസ്യജാലകങ്ങൾ തുടങ്ങിയവ അടങ്ങുന്ന ജൈവവൈവിധ്യമാണ് പരിസ്ഥിതി . മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധമാണ് പരിസ്ഥിതിക്കുള്ളത് . പരമ്പരാഗത സമൂഹത്തിലെ മനുഷ്യർ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാണ് വിഭവങ്ങൾ ശേഖരിച്ചിരുന്നത്. പ്രകൃതിയെ ആശ്രയിച്ചിട്ടാണ് മനുഷ്യജീവൻ നിലനിൽക്കുന്നത് . പ്രകൃതിയെ നശിപ്പിച്ചാൽ മനുഷ്യ ജീവിതം തകിടം മറയും . ആധുനിക മനുഷ്യൻ വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും തോടുകളും കുളങ്ങളുമെല്ലാം മലിനമാക്കിയും പ്രകൃതിയെ നശിപ്പിക്കുന്നു . അപ്പോൾ പ്രകൃതി വെള്ളപ്പൊക്കത്തിലൂടെയും ഉരുൾ പൊട്ടലിലൂടെയും പ്രതികരിക്കുന്നു . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം . എന്നാൽ മാത്രമേ എല്ലാ ജീവ ജാലങ്ങൾക്കും നിലനിൽപ്പുണ്ടാവുകയുള്ളൂ.

അഭിഷേക് അജി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം