ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാദുരന്തം      


ചന്ദ്രപുരം എന്ന കൊച്ചുഗ്രാമത്തിൽ കൃഷിയും വ്യാപാരവുമായി ഒരുപാട് ആളുകൾ താമസിച്ചിരുന്നു. ആ ഗ്രാമത്തിലാണ് നമ്മുടെ മിന്നുവും മീനുവും അപ്പുവും പപ്പുവും താമസിച്ചിരുന്നത്. അവർ ഉറ്റ സുഹൃത്തക്കളായിരുന്നു. അതിൽ അപ്പു കിട്ടുന്നതെല്ലാം വലിച്ചു വാരി തിന്നുന്ന സ്വഭാവമായിരുന്നു. അപ്പുവിന്റെ അച്ഛൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർ നാലുപേരും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. അങ്ങനെ അവധിക്കാലം വന്നു. സ്കൂൾ അടച്ചു. കളിച്ചും ചിരിച്ചും അവധിക്കാലം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്പുവിന്റെ അച്ഛൻ വിദേശത്തു നിന്ന് നാട്ടിലേക്കെത്തിയത്. കൂട്ടുകാരുമായി കളിച്ചു കൊണ്ടിരുന്ന അപ്പു വീട്ടിലേക്കോടി. വീട്ടിലെത്തിയ അപ്പു കൈയും മുഖവും കഴുകാതെ അച്ഛന്റെ അടുത്ത് ചെന്നു. ബാഗിൽ നിന്ന് ഒരു പൊതിയെടുത്ത് അച്ഛൻ അവന് നൽകി. ശുചിത്വമില്ലാത്ത കൈകളാൽ അവന് അത് വാങ്ങിച്ചു. അതുമായി കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരുടെ അടുത്തത്തി അവർക്കും കൊടുത്തു. മിഠായി കിട്ടിയ സന്തോഷത്തിൽ അവർ അത് വാങ്ങി കഴിച്ച് അവരവരുടെ വീടുകളിലേക്ക് പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ അപ്പുവിന്റെ അച്ഛന് പനിയും ജലദോഷവും തുടങ്ങി. അങ്ങനെ ആശുപത്രിയിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് കൊറോണ എന്ന മാരക രോഗം പിടിപെട്ടത് അറിയുന്നത്. അച്ഛനുമായി ഇടപഴകിയ എല്ലാവർക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. അവൻ മൂലം അവന്റെ കൂട്ടുകാരും രോഗത്തിന്റെ പിടിയിലായി. ജനങ്ങളെല്ലാം ഭയത്തിലായി. അങ്ങനെ ഈ രോഗം മൂലം ആളുകളെല്ലാം പട്ടിണിയിലായി. കൃഷിയും കച്ചവടവും നഷ്ടത്തിലായി. അങ്ങനെ ഗ്രാമം പട്ടിണിയിലായി. ഈ കൊറോണ എന്ന മഹാദുരന്തത്തെ ഇപ്പോഴും ആളുകൾ ഭയപ്പെടുന്നു. ഗുണപാഠം - അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് ഈ വിപത്തിനെല്ലാം കാരണം.

അലീന റോബി
4 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ