ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/Break The Chain - Covid 19

Schoolwiki സംരംഭത്തിൽ നിന്ന്
Break The Chain - Covid 19

സ്വപ്നങ്ങൾ കാണാൻ സ്വപ്നം കാണുന്ന ഈ കാലത്ത് വർണ്ണച്ചിറകുകൾ വീശി പറക്കുന്ന പൂമ്പാറ്റകളും 7 വർണ്ണവും വിരിയിക്കുന്ന മഴവില്ലും ഇപ്പോൾ സ്വപ്നങ്ങളിൽ പോലും വിരുന്ന് വരാറില്ല.മനുഷ്യനെ അടക്കം ആയിരക്കണക്കിന് ജീവജാലങ്ങളെ പെറ്റ് പ്രകൃതി ഇന്ന് തന്റെ മുടിയ പുത്രനായ മനുഷ്യനാൽ അത്യാഹിതവിഭാഗത്തിൽ പ്രവേശിക്കപ്പെട്ട രോഗിയെ പോലെ അന്ത്യശ്വാസം എടുക്കുകയാണ് . തൻറെ സ്വകാര്യതാൽപര്യങ്ങൾക്കായി മനുഷ്യൻ പ്രകൃതിയുടെ മക്കളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി പല വിപത്തുകളും നേരിടേണ്ടി വരുന്നു. ഓഖിയും പ്രളയവും പ്രകൃതി മുന്നറിയിപ്പ് തന്നിട്ടും മനുഷ്യൻ പഠിച്ചില്ല. നിപ്പയും കോവിഡും പോലുള്ള മഹാമാരികൾ വന്നിട്ടും മനുഷ്യൻ മനസ്സിലാക്കിയതേയില്ല. ഈ വിഭത്തുകളുടെയൊക്കെ ഫലം അനുഭവിക്കേണ്ടി വരുന്നത് മനുഷ്യൻ മാത്രമല്ല സകല ജീവജാലങ്ങൾക്കും ഇത്തരം ദുരന്തങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുന്നു. എന്നിട്ടും ...... വീണ്ടും ..........

മുഹമ്മദ് സിദാൻ
4 A ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം