ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ശുദ്ധജലം രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
ശുദ്ധജലം രോഗമുക്തി

കാഴ്ചകളെ വിസ്മയിപ്പിക്കുന്ന അതിസുന്ദരമായ ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് കാന്ദപുരം. അവിടെയുളള ഗ്രാമവാസികൾ ഒരുമയുളളവരും അധ്വാനശീലവും ഉളളവരായിരുന്നു. ആ ഗ്രാമത്തിന്നുളളിൽ വിശാലമായ കാട്ടുപ്രദേശത്ത് സന്തോഷമായി പക്ഷിമൃഗാദികളും താമസിച്ചിരുന്നു. കാടിന്റെ അതിർത്തിയിലൂടെ സുന്ദരമായ പുഴ ഒഴുകിയിരുന്നു. തെളിഞ്ഞതും കളകളശബ്ദത്തോടെ ഒഴുകുന്ന ആ പുഴ ഗ്രാമവാസികൾക്കും പക്ഷിമൃഗാദികൾക്കും ജീവനോപാധിയായിരുന്നു. പുഴക്കരയിൽ ഗ്രാമവാസികൾ കൃഷി ചെയ്തും പക്ഷിമൃഗാദികൾ പുഴയിൽ നിന്ന് വെളളം കുടിച്ചും കഴിഞ്ഞുകൂടി.

കാന്ദപുരം ഗ്രാമത്തിന്നപ്പുറത്ത് വലിയ നഗരം ഉണ്ടായിരുന്നു. നഗരവാസികൾ പ്ലാസ്റ്റിക്കും മറ്റും പുഴയിലേക്ക് വലിച്ചെറിയുമായിരുന്നു. പട്ടണത്തിലെ വലിയ വലിയ ഫാക്ടറികളിൽ നിന്നുളള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിയിരുന്നു. അങ്ങനെ പുഴയിലെ വെളളം മലിനമായിക്കൊണ്ടേയിരുന്നു. ഗ്രാമവാസികളുടെ കൃഷികൾ പതിയേ നശിക്കാൻ തുടങ്ങി.കാട്ടിലെ പക്ഷിമൃഗാദികൾക്ക് വംശനാശം സംഭവിക്കാൻ തുടങ്ങി. ഇത് ഗ്രാമവാസികളെ അസ്വസ്ഥരാക്കി. ഗ്രാമവാസികൾ ഈ കാര്യം ഗ്രാമത്തലവനെ അറിയിച്ചു.

ഗ്രാമത്തലവൻ നഗരവാസികളുമായി ചർച്ച ചെയ്തു.തന്റെ ഗ്രാമവാസികളാകെ പരിഭ്രാന്തരാണെന്നും അതിന് പരിഹാരം കാണാനാണ് താൻ ഇവിടേക്ക് വന്നതെന്നും നഗരവാസികളെ അറിയിച്ചു. തങ്ങൾക്കു പറ്റിയ തെറ്റുകൾ തിരുത്തുമെന്നും ഇനിയൊരിക്കലും പുഴയിലേക്ക് മാലിന്യം ഒഴുക്കില്ലെന്നും ഗ്രാമത്തലവന് നഗരവാസികൾ ഉറപ്പു നൽകി. തെല്ലൊന്നാശ്വാസത്തോടെ ഗ്രാമത്തലവൻ ഗ്രാമത്തിലേക്ക് മടങ്ങി. ഈ വിവരം അറിഞ്ഞതോടെ ഗ്രാമവാസികൾക്ക് ആശ്വാസമായി.അവർ വീണ്ടും സന്തോഷത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങി.

ഗുണപാഠം

  വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ രോഗത്തെ മറികടക്കാം.

ദിയ പി
3 സി ചെറുമാവിലായി യു.പി.എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ