ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം പാലിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ശുചിത്വം തുടങ്ങേണ്ടത് ആദ്യം വീട്ടിൽ നിന്നും പിന്നെ സ്കൂൾ, കോളേജുകൾ അങ്ങനെ തുടങ്ങി സമൂഹത്തിലേക്കും അത് തുടർന്നുകൊണ്ട് പോകേണ്ടതാണ്.അത് ഒരു ദിവസം കൊണ്ട് തീരുന്ന പ്രവർത്തനമല്ല. മനുഷ്യന്റെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.വളരെ ചെറുപ്പം മുതൽക്കെതന്നെ ശീലിക്കേണ്ട ഒരു സ്വഭാവ ഗുണമാണ് ശുചിത്വം. പ്രധാനമായും വീടും പരിസരവും ശുചീകരിക്കുന്നതോടൊപ്പം നമ്മുടെ ടൊയ്ലറ്റുകൾ വീടുമായി വേർതിരിക്കുകയും ശുദ്ധിയാക്കുകയും ചെയ്താൽ രോഗങ്ങളെയും അത് പരത്തുന്ന വൈറസുകളേയും ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും. ശുചിത്വവുമായി ബന്ധപ്പെട്ട ഒരു മഹാമാരിയിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൊറോണ എന്ന മാരകമായ ഒരു രോഗം അതിനെ തടയുന്നതിനുള്ള ഒന്നാമത്തെ ഘട്ടമാണ് ആരോഗ്യപ്രവർത്തകരും ഗവൺമെന്റും നിർദ്ദേശിച്ചിട്ടുള്ളത് . 20 സെക്കന്റ് സാനിറ്ററേസർ ഉപയോഗിച്ചിട്ടുള്ള ഹാന്റ് വാഷാണ്. അടുത്തതായി നമ്മുടെ മുന്നിൽ വരാനിരിക്കുന്നത് മഴക്കാല രോഗങ്ങൾ ആണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ നമുക്ക് ഈ രോഗങ്ങളെയൊക്കെയും തടയാൻ സാധിക്കും. അതിലേക്കായിരിക്കട്ടെ നമ്മുടെ ഇനിയുള്ള പ്രവർത്തനങ്ങൾ.

നബ നാസർ
3 B ചെറുപുഷ്പം യു.പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം