ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ഒന്നായി പോരാടാം....പ്രതിരോധിക്കാം
ഒന്നായി പോരാടാം....പ്രതിരോധിക്കാം
കോവിഡ് 19 എങ്ങനെ നമ്മുക്ക് പ്രതിരോധിക്കാം. രോഗവ്യാപനം തടയുന്നതിന് നാം ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കണം. കുടിവെള്ളം ഉൾപ്പടെ ആവിശ്യസാധനങ്ങൾ നാം കരുതിവെക്കണം. ക്വാറന്റായിനിലും ഐസൊലേഷനിലും ആയിരുന്നവരോട് ആരോഗ്യ പരമായ അകലം സൂക്ഷിക്കുക. സാമൂഹിക അകലം സൂക്ഷിക്കുപോഴും അവർക്കു പിന്തുണ നൽകി നാം കൂടെ ഉണ്ടാവുകയും വേണം. പുറത്തിറങ്ങുമ്പോൾ മാസ്കും ഗ്ലൗസും നിർബന്ധം ആയും ധരിക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കയ്കൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക. പനി, ജലദോഷം, ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് തന്നെ ഡോക്ടറെ കാണുക. മറ്റുള്ളവരുമായി അകലം പാലിക്കുകയും വേണം. ദിവസം 2 ലിറ്റർ വെള്ളം എങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഈ ചെറിയ ചെറിയ കാര്യങ്ങൾ നമ്മൾ അനുസരിക്കുമ്പോൾ കൊറോണ എന്ന മഹാമാരിയെ നമ്മൾ അകറ്റി നിറുത്തുന്നു. കോവിഡ് 19 എന്ന മഹാവ്യാധി ലോകത്ത് പടർന്നു പിടിക്കുമ്പോൾ ഇത്തരം നിർദേശങ്ങൾ പാലിക്കുവാൻ നമ്മൾ ബാധ്യസ്ഥരാണ്. ചെറുക്കാം, പൊരുതാം നമ്മുക്ക് ഒന്നിച്ച്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം |