ചെങ്ങളായി യു പി എസ്/അക്ഷരവൃക്ഷം/വൈറസിനെ തുരത്തിയ കേരളം
വൈറസിനെ തുരത്തിയ കേരളം
ഒരു ദിവസം ചൈനയിൽ ഒരാൾക്ക് കടുത്ത തൊണ്ടവേദനയും പനിയും പിടിപെട്ടു. അയാൾ ഡോക്റെ സമീപിച്ചു. ഡോക്ടർ അയാളെ വാർഡിൽ അഡ്മിറ്റ് ചെയ്തു. പിന്നിൽ നിൽക്കുന്ന ഒരു മഹാവിപത്ത് അദ്ദേഹത്തിന് മനസിലാക്കാൻ ആയില്ല. രണ്ട് ദിവസം കൊണ്ട് മാറേണ്ട ഈ അസുഖം കൂടുതൽ വഷളായി.ശ്വാസ തടസ്സം ,ശരീരവേദന എന്നിവയാൽ കൂടുതൽ ശക്തി പ്രാപിച്ചു.കൂടാതെ അദ്ദേഹത്തിന്റെ കൂടെ വാർഡിൽ കഴിഞ്ഞവർക്കെല്ലാം ഇതെ അവസ്ഥ . കൂടാതെ ഇടയ്ക്ക് ആശുപത്രി വിട്ടവരും തിരികെ വന്നിരിക്കുന്നു.ഈ അസുഖത്താൽ പെട്ടെന്നു തന്നെ അദ്ദേഹത്തിനെയും മറ്റുള്ളവരെയും ഐസുലേഷൻ വാർഡിലേക്കു മാറ്റി.അധികം വൈകാതെ തന്നെ ഡോക്ടർ ആ കാര്യം മനസിലാക്കി. ഈ രോഗികളുടെ സമ്പർക്കം ഉണ്ടായവർക്കെല്ലാം ഈ രോഗം പിടിപെട്ടിരിക്കുന്നു .ഇതിനിടയിൽ രോഗം വഷളായ ആദ്യത്തെ ആ രോഗി മരണത്തിനു കീഴടങ്ങി. എല്ലാ ഡോക്ടർമാരും ഈ രോഗത്തിന് എന്ത് മരുന്നു കൊടുക്കും എന്ന ആശങ്കയിലായി .അങ്ങനെ ആ രോഗിയെ ചികിത്സിച്ച ഡോക്ടർ, ആശുപത്രിയിലുളള രോഗികൾ അങ്ങനെ ഓരോരുത്തരെയും മരണം കാർന്നു തിന്നുകൊണ്ടിരുന്നു. ഈ രോഗം എങ്ങനെ വന്നു? എങ്ങനെ ശരീരത്തിൽ പകരുന്നു?,എങ്ങനെ ,ഏത് സാഹചര്യത്തിൽ പകരുന്നു ? രോഗകാരണം എന്താണ്? എന്നിവയെ കുറിച്ചുളള ഗവേഷണം നടത്തി .അധികം വൈകാതെ എല്ലാത്തിനും ഉത്തരം ലഭിച്ചു. " കൊറോണ" എന്ന കൊച്ചു വൈറസ്. പകരുന്നത് സമ്പർക്കത്തിലൂടെ .ഇതിൽ നിന്നും രക്ഷനേടണമെങ്കിൽ ശാരീരിക അകലം,രോഗിയുമായി ഇടപെടണമെങ്കിൽ മൂക്കും വായയും മാസ്ക് ,തൂവാല ഇവ വച്ച് മൂടിയാൽ മാത്രം .കൊറോണ വൈറസ് പകർത്തുന്ന ഈ മഹാമാരി "കോവിഡ് 19"എന്ന് അറിയപ്പെട്ടു. ഈ അസുഖം ചൈനയിൽ ഒട്ടുമിക്കവർക്കും പിടിപെട്ടു .ചെെനയിൽ നിന്നും അയൽ രാജ്യങ്ങളിലേക്കും അവിടുന്ന് വിദേശത്തേക്കും ആളിപ്പടർന്നു.ആ തീജ്വാലയിൽ നിന്നും ഒന്ന് രണ്ട് കനൽ കട്ടകൾ നമ്മുടെ കൊച്ചു കേരളത്തിലും പതിച്ചു .എന്നാൽ നമ്മുടെ സർക്കാരിന്റെ ബുദ്ധിപരമായ ഇടപെടലുകൾ കൊറോണയെ ഈ കൊടുംചൂടിൽ ആളിപ്പടരാൻ അനുവദിച്ചില്ല. വിമാന സർവ്വീസ് ,ട്രെയിൻ ,പൊതുഗതാഗതം എന്നിവ താൽക്കാലികമായി നിർത്തി വെച്ചു.കടകമ്പോളങ്ങൾ അടപ്പിച്ചു. സംസ്ഥാനത്ത് പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കിൽ മാസ്ക് ധരിക്കുകയും ,പുറത്ത് പോയി വന്നാൽ കൈയും കാലും സോപ്പിട്ട് കഴുകി മാത്രം വീട്ടിൽ കയറുക എന്നീ ശീലങ്ങളും വേണമെന്നും അതിന്റെ ആവശ്യകതയും പറഞ്ഞു തന്നു. ആദ്യമൊന്നും ഇത് അംഗികരിക്കാൻ തയ്യാറാവാത്ത ജനങ്ങൾ ഈ രോഗത്തിന്റെ ഗൗരവം മസിലാക്കിയപ്പോൾ ഇരു കൈയും നീട്ടി സ്വീകരിച്ചു.അങ്ങനെ ഒരു മാസം കടന്ന് പോയി. രോഗബാധിതരുടെ എണ്ണം പതിയെ കുറയാൻ തുടങ്ങി. പിന്നെ പിന്നെ കുറഞ്ഞ്കുറഞ്ഞ് കേരളത്തിൽ കോവിഡ് രോഗം ബാധിച്ച ഒരു രോഗിപോലും ഇല്ലാതായി. നമ്മുടെ ഈ തീരുമാനം എല്ലാ രാജ്യങ്ങളും പിന്തുടർന്നു. അങ്ങനെ എല്ലാവരും ഈ രോഗത്തിൽ നിന്നും മുക്തിനേടി .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം