ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/നിരാശയിൽ ഒതുങ്ങിയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നിരാശയിൽ ഒതുങ്ങിയ അവധിക്കാലം

നിരാശയിൽ ഒതുങ്ങിയ അവധിക്കാലം

കാത്തിരുന്ന അവധിക്കാലം ഒടുവിൽ എത്തിച്ചേർന്നു.എല്ലാ കൂട്ടുകാർക്കും ഒരു കൊല്ലത്തെ നീണ്ട കാത്തിരിപ്പാണ് ഓരോ അവധിക്കാലം.ആഹ്ലാദത്തിൽ തുള്ളിച്ചാടി നടക്കേണ്ട കൂട്ടുകാർ ഇന്ന് വീടിനുള്ളിൽ ചടഞ്ഞിരിക്കേണ്ട അവസ്ഥ.ചിരികളും കുസൃതികളും കൊച്ചു കൊച്ചു പരിഭവങ്ങളും പിണക്കങ്ങളും നിറഞ്ഞാടുന്ന കളിക്കളങ്ങൾ ഇന്ന് ഒഴിഞ്ഞ് കിടക്കുന്നു.അവയൊക്കെ ഒരു പഴയ ഓർമ്മ പോലെയാണ് തോന്നിക്കുന്നത്.അവധിക്കാലം ബാംഗ്ലൂരിൽ ഉപ്പയുടെ അടുത്ത് പോകാനുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ.അവിടെ പോയി എന്തൊക്കെ ചെയ്യാമെന്ന് മുൻകൂട്ടിത്തീരുമാനിച്ച എനിക്ക് എല്ലാം ഒരു നിരാശയിൽ അവസാനിച്ചു.ഇതിനൊക്കെ കാരണമായത് കൊറോണ എന്ന മഹാമാരിയാണ്.

     ഇപ്പോൾ  ഞാനും എന്റെ കുടുംബവും പ്രതിരോധ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്.നല്ല പ്രഭാതങ്ങളും ,കുട്ടികൾ നിറഞ്ഞ കളിസ്ഥലങ്ങളും ചിരികൾ നിറയുന്ന കൂട്ടുകൂടലും എന്നു വന്നു ചേരുമെന്ന് അറിയില്ല.പക്ഷേ നല്ല നാളുകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.
മുഹമ്മദ് സിദാൻ ടി വി
5 എ ചാല പടിഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം