ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ മഹത്വം
ശുചിത്വത്തിന്റെ മഹത്വം
ശുചിത്വം എന്നത് ഓരോരുത്തരും സ്വന്തം ഗൃഹത്തിൽ നിന്നു തന്നെ തുടങ്ങേണ്ടതാണ്. നാം താമസിക്കുന്ന വീടും പരിസരവും ദിവസവും അടിച്ചുവാരി വൃത്തിയാക്കണം. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ വീട്ടുപറമ്പിൽ വലിച്ചെറിഞ്ഞ് പരിസരം മലിനമാക്കാതെ അതിനെ ജൈവവളമാക്കി മാറ്റിയാൽ ചെടികൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കാം. നമ്മുടെ വീട്ടുപറമ്പിൽ വലിച്ചെറിയുന്ന ചിരട്ടകളും പൊട്ടിയ കളിപ്പാട്ടങ്ങളും പ്ലാസ്റ്റിക് സഞ്ചികളും മഴക്കാലമാകുന്നതിന് മുൻപ് നീക്കം ചെയ്ത് നമ്മുടെ പരിസരം ശുചിയാക്കണം. ഇല്ലെങ്കിൽ അവയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഇടയാകും. നമ്മുടെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഓരോ മനുഷ്യനും വ്യക്തി ശുചിത്വം പാലിക്കണം. തുമ്മുമ്പോഴും മൂക്കു ചീറ്റുമ്പോഴും തൂവാല കൊണ്ട് മറച്ചു പിടിക്കണം. ഇല്ലെങ്കിൽ അതിലുള്ള രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരും. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ലോകത്ത് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി. സോപ്പിട്ട് കൈ കഴുകിയും, മാസ്ക് ധരിച്ചും, വീട്ടിൽ തന്നെയിരുന്നും, വീടും പരിസരവും ശുചിയാക്കിയും നമുക്ക് ഈ മഹാമാരിയെ ചെറുക്കാം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം