ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം

നമ്മുടെ നിത്യജീവിതത്തിൽ ഏറെ പ്രാധാന്യം കൊടുക്കേണ്ടത് പരിസര ശുചിത്വത്തിനാണ് . പരിസരം അശുദ്ധി ഉള്ളതാണെങ്കിൽ രോഗങ്ങൾ വളരെ വേഗം പടർന്നു പിടിക്കും . ആരോഗ്യമുള്ള ശരീരം വേണമെങ്കിൽ പരിസരം വൃത്തിയാവണം . വൃത്തിയില്ലാത്തിടത്ത് കൊതുകുകൾ വളരുകയും കൊതുകിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ എത്തുകയും ചെയ്യുന്നു . ഏറ്റവും നന്നായി ശുചിത്വം പാലിക്കേണ്ടത് അവരവരുടെ വീടുകളിലാണ് . അങ്ങനെയായാൽ പകർച്ചവ്യാധികളെ നിയന്ത്രിക്കാം . വീടും പറമ്പും വൃത്തിയാക്കുന്നതിനോടൊപ്പം നമ്മുടെ പൊതു സ്ഥലവും പൊതുനിരത്തുകളും വൃത്തിയായി വെക്കാൻ നാം ശ്രദ്ധിക്കണം . പൊതുവഴിയിൽ ചുമച്ച് തുപ്പുക ചപ്പുചവറുകൾ വലിച്ചെറിയുക അറവുശാലകളിലെ മാലിന്യം റോഡരികിൽ നിക്ഷേപിക്കുക പൊതു സ്ഥലത്തു നിന്ന് പുകവലിക്കുക ഇതെല്ലാം പരിസര ശുചിത്വം ഇല്ലാതാക്കുന്ന നമ്മുടെ പ്രവൃത്തികളാണ് . ഇതു കൊണ്ട് ഉണ്ടാവുന്ന രോഗവും മറ്റും എത്രയോ വലുതാണ് . ചെറിയ ക്ലാസുമുതലേ കുട്ടികളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കണം . ഓരോരുത്തരും ശുചിത്വം പാലിക്കുമ്പോൾ നമ്മുടെ പരിസരവും നമ്മുടെ രാജ്യവും ശുചിത്വമുള്ളതായി മാറും . നമ്മൾ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു നല്ല നാളെയ്ക്ക് വേണ്ടി ഒരു ശുചിത്വ സമൂഹം ഉണ്ടാക്കാനും രോഗപ്രതിരോധശേഷി വീണ്ടെടുക്കാനും നമുക്ക് കഴിയും .

അൻഷിൽ
3 A ചാലാട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം