ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ലോകം
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. കൊറോണ വൈറസ് സിന്ടെ മറ്റൊരു പേരാണ് കൊറോണ 19.നമ്മുടെ രാജ്യത്തും കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസത്തെ ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നു. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം തൊണ്ടവേദന എന്നിവയുമുണ്ടാകും. പക്ഷേ, ഈ രോഗങ്ങളൊന്നുമില്ലാതെയും കൊറോണ വൈറസ് ബാധിക്കാം. കൊറോണ വൈറസ് സമ്പർക്കം വഴിയും ബാധിക്കാം. ആരോഗ്യപ്രവർത്തകർ നൽകുന്ന മുൻകരുതലുകൾ ശ്രദ്ധിച്ച് നമുക്ക് മുന്നോട്ട് പോകാം. കൊറോണാ വൈറസിനെ കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിൻ ലഭ്യമല്ല.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 2020 ജനുവരി 30നാണ്. ലോകാരോഗ്യസംഘടന കൊറേണ വൈറസിനെ മഹാമരിയായി പ്രഖ്യാപിച്ചു. വ്യാജ ചികിത്സയ്ക്കു ആരും വഴങ്ങരുത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഒരാളെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസോലേഷൻ വാർഡിൽ ആക്കും. രോഗിക്ക് വിശ്രമം ആവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആയി ധാരാളം വെള്ളം കുടിക്കുക.


ചൈനയിൽ പലരുടെയും മരണത്തിനിടയാക്കിയ ഈ മഹാമാരിയെ നേരിടാനുള്ള മുൻകരുതലുകൾ ലോകമെമ്പാടും സ്വീകരിച്ചുകഴിഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കുക മാത്രം. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നാം എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്? കൈകൾ വൃത്തിയായി സൂക്ഷിക്കുക, മാസ്ക് ധരിക്കുക, അകലം പാലിക്കുക.... അങ്ങനെ ഒട്ടേറെ കാര്യങ്ങൾ നമ്മൾ ചെയ്യണം. ഈ സമയത്ത് നാം ചെയ്യേണ്ടത് കൊറോണാ വൈറസിനെ തുരത്തുകയും എന്നതുമാത്രമാണ്. ലോക്ക്ഡൗൺ കാലം പഠിപ്പിച്ചത് വീട്ടിൽ ഇരിക്കാനും, കൊറോണാ വൈറസിനെ തുരത്താനുമ്മാണ്. ഇന്ത്യയിലും കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുകളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവിലത്തെ വിവരങ്ങൾ 160 ലധികം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് ബാധിച്ചു കഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു കഴിഞ്ഞിരിക്കുന്നു. കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങളാണ് പനി, ക്ഷീണം, ചുമ എന്നിവ. ഇതിന്റെ രണ്ടാംഘട്ടത്തിൽ വേദന, മൂക്കടപ്പ്, തൊണ്ട വേദന, ജലദോഷം, വയറിളക്കം എന്നിവയും മൂന്നാംഘട്ടത്തിൽ പനി, ചുമ, ശ്വാസതടസം എന്നിവയുമാണ്. ശ്വാസതടസം ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. പ്രായമായവരും രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരും കൂടുതൽ ശ്രദ്ധിക്കണം. വൈറസ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരും ഉണ്ട്
നോവൽ കൊറോണ രോഗികളെ ചികിത്സിക്കുന്ന രീതി :കൊറൊണവൈറസ് സ്ഥിരീകരിച്ച രോഗി ഇടപഴകിയവരെ കണ്ടെത്തുക. അതിനുശേഷം 14 ദിവസം ഇവരെ നിരീക്ഷിക്കുക. എന്നിട്ട് ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ല എന്നുണ്ടെങ്കിൽ രോഗലക്ഷണങ്ങൾ എന്നുണ്ടെങ്കിൽ എന്താണ് ചെയ്യുന്നത്. ഇനി ഒരു വ്യക്തിയുടെ ശരീരസ്രവ ങ്ങളിൽ നിന്നാണ് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരുന്നത്. അതു കഴിഞ്ഞു ആ വ്യക്തിയെ ഐസലേറ്റ് ചെയ്തു ചികിത്സിക്കുക. എന്നിട്ട് കൊറോണ പരിശോധനയ്ക്ക് NIV Pune യി ലേക്ക് സ്രവങ്ങൾ അയക്കുക. പിന്നെ തുടർച്ചയായ ടെസ്റ്റുകൾ ചെയ്തതിനുശേഷം നെഗറ്റീവ് ആണെങ്കിൽ ഈ വ്യക്തിയുടെ നിരീക്ഷണം അവസാനിപ്പിക്കാം. ഈ രോഗലക്ഷണങ്ങൾ വ്യക്തിയുമായി അടുത്തിടപഴകിയ വരെ കണ്ടെത്തുക. വീണ്ടും നമ്മൾ ഈ വ്യക്തികളെ 14 ദിവസം നിരീക്ഷിക്കുക.ഇത് അടുത്ത രോഗിയെ കണ്ടെത്തുന്നതുവരെ തുടരുക. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കൊറോണ വൈറസ് ബാധിച്ച് നമ്മുടെ രാജ്യങ്ങളിലും ജില്ലകളിലും സംസ്ഥാനങ്ങളിലും കുറെ മനുഷ്യർ മരിച്ചു കഴിഞ്ഞിട്ടുണ്ട്.
കൊറോണ വൈറസിനുള്ള ചികിത്സയാണിത്. കൊറോണ വൈറസ് ബാധ ഐസോലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത് രോഗിക്ക് നിർബന്ധമായും വിശ്രമം അനുശാസിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ജലദോഷം മോണിക സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻട്രോ(sars) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.. ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ലോകത്തെ വിറപ്പിക്കുകയാണ് കൊറോണ വൈറസ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. ഈനാംപേച്ചി എന്ന മൃഗത്തിൽ നിന്നാണ് കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. രോഗലക്ഷണങ്ങൾ ജലദോഷം നിമോണിയ രക്തസമ്മർദ്ദത്തിൽ കൂടെയുള്ള രക്തസമ്മർദ്ദത്തിൽ വ്യതിയാനം എന്നിവയുമുണ്ടാകാം. മരണവും സംഭവിക്കാം.കൊറോണ വൈറസ് പടരുന്നത് ശരീരസ്രാവങ്ങളിൽ നിന്നാണ്. രോഗിയുമായി ഇടപഴകുമ്പോൾ കൊറോണ വൈറസ് പകരാം. രോഗത്തെ പ്രതിരോധിക്കാനുള്ള ചികിത്സയാണ് ഇവ കൊറോണാ വൈറസിനെ എതിരായി കൃത്യമായ ആൻറി വൈറൽ മരുന്നുകൾ ലഭ്യമല്ല. വൈറസിനെ പ്രതിരോധമാണ് പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക എന്നത് സാന്നിധ്യമുള്ള ഒരാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റുള്ള ആളിലേക്ക് പടരാം.
കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണിവ :പരിസരം വൃത്തിയായി സൂക്ഷിക്കുകയു, വ്യക്തി ശുചിത്വം പാലിക്കുക, പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക, ഒരു ഹാൻഡ്‌വാഷ് കൈയിൽ കരുതാം. ഇത് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും ഉപയോഗിച്ച് മൂടുക. ജലദോഷം, പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക, ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്, സുരക്ഷാ മുൻകരുതലുകൾ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തു മൃഗങ്ങളുമായി പോലും ഇടപഴകുക 5 ആളിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുത്. മാസ്ക് ധരിക്കുക, ധാരാളം വെള്ളം കുടിക്കുക , പോഷക സമൃദ്ധിയെ ഉള്ള ഭക്ഷണം കഴിക്കുക എന്നിവ. രോഗികളെയ നിരീക്ഷിക്കുക രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാം എന്ന് ലോകാരോഗ്യസംഘടന മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതൊക്കെ ചെയ്താൽ നമ്മൾക്ക് കൊറോണാ വൈറസിനെ തടയാൻ പറ്റും. കൊറോണ വൈറസിനെതിരെ നമുക്ക് എല്ലാവർക്കും പോരാടാം. ഭീതിയല്ലാ വേണ്ടത് ജാഗ്രതയാണ്.

അനുഗ്രഹ പി വി
6 ബി ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം