ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/അഹങ്കാരികളായ റോസയും മുല്ലയും
അഹങ്കാരികളായ റോസയും മുല്ലയും
ഒരു പൂന്തോട്ടത്തിൽ റോസയും മുല്ലയും കോളാമ്പിയും ഉണ്ടായിരുന്നു. എപ്പോഴും റോസയെയും മുല്ലയെയും മാത്രമാണ് കുട്ടികൾ നോക്കിയിരുന്നത്. നിന്നെ കാണാൻ ഒരു ഭംഗിയുമില്ല എന്ന് പറഞ്ഞ് റോസയും മുല്ലയും കോളാമ്പിയെ എപ്പോഴും കളിയാക്കുമായിരുന്നു. നിനക്ക് ഭംഗിയില്ലാത്തതുകൊണ്ടാണ് നിന്നെ കുട്ടികൾ നോക്കാത്തത്, ഇത് കേൾക്കുമ്പോൾ കോളാമ്പിക്ക് വളരെ സങ്കടമായി. അങ്ങനെ ഒരുനാൾ പെട്ടെന്ന് റോസയും മുല്ലയും വാടിപ്പോയി. കുട്ടികൾ പൂന്തോട്ടത്തിൽ എത്തിയതും എല്ലാവർക്കും അത്ഭുതമായി. മീനു പറഞ്ഞു റോസയും മുല്ലയും വാടിപ്പോയതുകൊണ്ട് ഇവരെ കാണാൻ ഒരു ഭംഗിയുമില്ല അതുകൊണ്ട് നമ്മൾക്ക് കോളാമ്പിയുടെ അടുത്തേക്ക് പോകാം ഇതുകേട്ടപ്പോൾ റോസയ്ക്കും മുല്ലയ്ക്കും സങ്കടമായി. കോളാമ്പിക്ക് വളരെയധികം സന്തോഷമായി. റോസ പറഞ്ഞു നമ്മുടെ അഹങ്കാരമാണ് ഇതിന് കാരണം. മുല്ലയ്ക്ക് അത് ശരിയാണെന്ന് തോന്നി. മുല്ലയും റോസയും കോളാമ്പിയോട് ക്ഷമ ചോദിച്ചു. കോളാമ്പി ക്ഷമിക്കുകയും ചെയ്തു. അതോടെ അവർ കൂട്ടുകാരായി മാറി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ