ചങ്ങങ്കരി ജിഎൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വ സന്ദേശം

ശുചിത്വ സന്ദേശം

നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായികപരിശീലനം, ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണ്ണായക പങ്ക് വഹിക്കുന്നു.പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറവിലൂടെയാണ്. അതിനാൽ ദിവസവും രണ്ട് നേരം കുളിക്കുക, കൈയും കാലും ശുചിയായി സൂക്ഷിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക ,നല്ല ഭക്ഷണ ശീലം പാലിക്കുക, ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തുക, ധാരാളം വെള്ളം കുടിയ്ക്കുക ,തുടങ്ങിയ ശീലങ്ങൾ പതിവാക്കുക. ഈ കൊറോണക്കാലത്ത് ശുചിത്വം പാലിക്കുന്നതു വഴി രോഗത്തെ ഒരു പരിധി വരെ തടയാനാകും.

വിഷ്ണു ദേവ്
4 A ഗവ.എൽ പി എസ് ചങ്ങങ്കരി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം