ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഗാന്ധിജിയൂം കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ഗാന്ധിജിയും കൊറോണയും
                             ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ്സിൻെറ വ്യാപനം മനുഷ്യരുടടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണല്ലൊ ?ഒരുപാട് ഉപാധികളോടെ വീടിനുള്ളിൽ കഴിയുന്ന വിദ്യാർഥകളിലൊരാളായ ‍ഞാൻ ഈ അവധിക്കാലത്തിൽ ഏറെ സമയവും ചെലവഴിക്കുന്നത് കളിയിലും വായനയിലുമാണ്. പ്രശസ്ത ഹാസ്യസാഹിത്യകാരനായ എസ്  സുകുമാരൻപോറ്റിയുടെ 'ഗാന്ധിയപ്പൂപ്പാ ക്ഷമിക്കേണമേ' എന്ന കഥ ഈ അവസരത്തിൽ എന്നെ കൂടുതൽ സ്വാധീനിച്ചിട്ടുണ്ട്.

ബന്ധങ്ങളുടെ വിലയും സഹജീവികളോടുള്ള അടുപ്പവുമൊക്കെ കൂടുതൽ അറിയുന്ന ഈയൊരു അവസരത്തിൽ ഈ കഥ തികച്ചും ഉപകാരപ്രദം തന്നെയാണ്. ഒരു അണുകുടുംബത്തിലെ അംഗമായ ഏഴാം ക്ലാസിൽ പഠിക്കുന്ന മോഹൻ ദാസ് എന്ന വിദ്യാർത്ഥി തൻെറ മനസ്സിലുള്ള വികാരങ്ങളും വിചാരങ്ങളും ഒരു കത്തിലൂടെ ഗാന്ധിയപ്പൂപ്പനെ അറിയിക്കുകയാണ്. തൻെറ വീട്ടിലും വിദ്യാലയത്തിലുമുള്ള അനുഭവങ്ങൾ വിവരിക്കുന്നതാണ് കത്തിലെ ഉള്ളടക്കം. വിദ്യാലയത്തിൽ മിക്കപ്പോഴുമുണ്ടാകുന്ന സമരത്തെ തുടർന്നുള്ള പഠിപ്പുമുടക്കം കാരണം വീട്ടിലിരിക്കുന്ന മക്കളെ ശല്യമായികാണുന്ന രക്ഷിതാക്കൾ ,ശരിക്കും ആർക്കും വേണ്ടത്ത വർഗമാണെന്ന് മോഹൻ ദാസിന് തോന്നുന്നു .അണുകുടുംബം ഇഷ്ടപ്പെടുന്ന പുതുതലമുറക്കാരെ തീർത്തും വിമർശിക്കുന്നതായി ഈ കഥയിൽ കാണുന്നു. കൂടപ്പിറപ്പില്ലാത്ത ദു:ഖം അനുഭവിക്കുന്ന ഒരുപാട് കുട്ടികളിലൊരാളായി മോഹൻദാസിനെ കാണാം. കുട്ടികൾക്ക് സംശയനിവാരണം നടത്താൻ കഴിയാത്ത ഒരു ചരിത്രാധ്യാപകൻെറ രക്ഷപ്പെടൽ വളരെ തൻമയത്വത്തോടെയാണ് വിവരിച്ചിട്ടുള്ളത്.ഇത് മറ്റുള്ളവരെ പാഠങ്ങൾക്കപ്പുറമുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള ഒരു പ്രേരണയാണ് . ഗാന്ധിജിക്ക് സഹോദരങ്ങളില്ലെയെന്ന സംശയം മുന്നോട്ട് വച്ച കുട്ടിക്ക് മുന്നിൽ പതറുന്ന അധ്യാപകനെയും നമുക്ക് ഈ കഥയിൽ കാണാൻ പറ്റും. വീട്ടിലായാലും വിദ്യാലയത്തിലായാലും കുട്ടികൾ അനുഭവിക്കുന്ന സ്വാതന്ത്യമില്ലായ്മ അതുപോലെ ഇപ്പോഴത്തെ കുട്ടികളെ വളർത്തു ജന്തുക്കളെപ്പോലെ അടച്ചിട്ട് വളർത്തുന്നതും കുട്ടികളുടെ താത്പര്യങ്ങൾക്ക് വിലകൊടുക്കാത്തതുമായ രക്ഷിതാക്കളെ ശരിക്കും ഇവിടെ വിമർശിച്ചിട്ടുണ്ട്. ഈ കഥയിൽ കുട്ടികൾക്ക് പേരുപോലും ഇടുന്നത് സ്റ്റാറ്റസിൻെറ ഭാഗമായി കാണുന്നു. അതുപോലെ അപ്പൂപ്പൻെറയും അമ്മൂമ്മയുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനുള്ള സ്വാതന്ത്യംപോലും മാതാപിതാക്കൾ കുട്ടികൾക്ക് നിഷേധിക്കുന്നു. ഒടുവിൽ പ്രായമായ അപ്പൂപ്പനെ വൃദ്ധസദനത്തിൽ കൊണ്ടുപോയ് തള്ളിയപ്പോൾ പേരക്കുട്ടികൾ അനുഭവിക്കുന്ന വേദന, അവരുടെ കുഞ്ഞുമനസ്സിൽ ഉണ്ടാകുന്ന പക, വൈരാഗ്യം തുടങ്ങിയവ എത്ര യാഥാർഥ്യമായാണ് ഈ കഥയിൽ വരച്ചുകാട്ടിയത്. ശരിക്കും പുതുതലമുറയ്ക്ക് അന്യംനിന്നുപോകുന്ന സ്വന്തങ്ങളെയും ബന്ധങ്ങളെയും ഒന്നുകൂടി ഊട്ടിഉറപ്പിക്കാൻ പറ്റുന്ന ഒരു കഥയാണ് 'ഗാന്ധിയപ്പൂപ്പാ ക്ഷമിക്കണേ’.

പ്രാർത്ഥന
7എ ഗൗരീവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം