ഗുരുകുലം എച്ച്.എസ്, ഇടക്കുളം/അക്ഷരവൃക്ഷം/കൊറോണയും ലോക്ക് ഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ലോക്ക് ഡൗണും

ഇന്ന് ലോകം ഭീതിയോടെ ഉറ്റുനോക്കുന്ന ഒരു മഹാമാരി ആണ് കോവിഡ് 19 എന്ന കൊറോണ വൈറസ് .ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ രോഗവ്യാപനത്തിന്റെതോത് വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിനകം അനേകം മനുഷ്യ ജീവനുകളെടുത്ത് ലോകജനതയ്ക്ക് ഒരു ഭീഷണിയായി മാറിയിരിക്കുകയാണ് കൊറോണ .വികസിത രാജ്യങ്ങളിൽ പോലും ഇതിനെ മതിയായ രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല .കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്താൻ വൈദ്യശാസ്ത്രരംഗത്ത് കഴിയാതിരുന്നതും രോഗവ്യാപനത്തിന്റെ തോതും മരണനിരക്കുംവർധിക്കാൻ ഇടയാകുന്നു . ചൈന,അമേരിക്ക, സ്പെയിൻ ,ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ തുടക്കത്തിൽ ഇതിനെ നിസ്സാരമായി കണ്ടതുമൂലം മരണ നിരക്ക് ഉയരാൻ ഇടയായി. പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ജനങ്ങൾ ഇതിനെ വളരെ ജാഗ്രതയോടെ നേരിടുന്നു .എല്ലാവരെയും മൊത്തത്തിൽ അടച്ചുപൂട്ടി വീട്ടിലിരുത്തിക്കളഞ്ഞെങ്കിലും ഈ മഹാമാരിയെ തോൽപ്പിക്കാൻ സമൂഹം ഇന്ന് ഒറ്റക്കെട്ടായി പൊരുതുന്നു .ഇതുമൂലം രാജ്യങ്ങൾക്ക് വളരെയേറെ സാമ്പത്തികനഷ്ടം ഉണ്ടാകുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവന് വില കൽപ്പിച്ച് രാജ്യം മുന്നോട്ട് നീങ്ങുന്നു .

ഈ ലോക്ഡൗൺ കാലത്ത് കൊറോണക്കെതിരെ പോരാടാനും ഒട്ടനവധി പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യാനും നമുക്ക് വീട്ടിലിരുന്ന് സാധിക്കും .സ്വന്തം കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള ഒരു സുവർണാവസരമായി ഈ കാലത്തെ കാണേണ്ടിയിരിക്കുന്നു . കൊറോണ കാലഘട്ടത്തിൽ നമുക്കായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സമൂഹത്തിനുവേണ്ടി സേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും നിയമപാലകരെയും നാം എന്നും ഓർക്കേണ്ടതാണ്. നമ്മുടെ ഈ കൊച്ചു കേരളം പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് .രാജ്യത്ത് ലോക്ഡൗൺ നാലാം ആഴ്ചയിലേയ്ക്ക് കടന്നിട്ടും രോഗവ്യാപനത്തിന് തോത് കുറയുന്നത് സൂചന കേരളത്തിൽ മാത്രം .കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ഇതിനെതിരെ പോരാടുന്നു .

കൊറോണ എന്ന മഹാമാരിയെ തളയ്ക്കാൻ നമ്മളെ കൊണ്ട് സാധിക്കുമെന്ന് അടിയുറച്ച് വിശ്വസിച്ച് ഒന്നായി ഇതിനു വേണ്ടി പ്രവർത്തിക്കാം . കൊറോണയോട് പൊരുതാനും ലോക ഡൗൺ പ്രയോജനപ്പെടുത്താനും ശ്രമിക്കാം.



ദിയ കെ വി
9 ഗുരുകുലം എച്ച്എസ്എസ് ഇടക്കുളം
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം