ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

ജീവജാലങ്ങൾക്ക് ജീവിക്കാനുള്ള ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നതുകൊണ്ട് വിശേഷിപ്പിക്കുന്നത്. വായൂ, ജലം. പ്രകൃതിവിഭവങ്ങൾ, സസ്യങ്ങൾ എന്നിവയെല്ലാം പരിസ്ഥിതിയിലെ ഘടകങ്ങളാണ്. നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി സുന്ദരമാണ്. ഹരിതഭംഗി ചൂടിയ മലകളും, കള കള രവം മുഴക്കി ഒഴുകുന്ന അരുവികളും, ചെറുതും വലുതുമായ ജീവികളും, പഞ്ഞിമെത്ത പോലെ അലങ്കരിച്ച ആകാശവും, എല്ലാം നമുക്ക് കൌതുകമുണർത്തുന്നവയാണ്. എന്നാൽ ഈ നൂറ്റാണ്ടിൽ നാം പരിസ്ഥിതിയോട് ചെയ്ത ക്രൂരതകൾക്ക് കണക്കില്ല. അതിനാൽ തന്നെയാണ് പ്രകൃതി നമ്മോട് തന്നെ പ്രതികാരം ചെയ്യാൻ ആരംഭിച്ചതും.

പരിസ്ഥിതി ശുചിത്വം എന്നത് ഈ കാലഘട്ടത്തിലെ പ്രാധാന്യമർപ്പിക്കുന്ന വിഷയമാണ്. മനുഷ്യൻ തന്റേ സ്വകാര്യ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ശ്വസിക്കാൻ ശുദ്ധവായൂ തരുന്ന വൃക്ഷങ്ങളെ സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി വെട്ടിവീഴ്ത്തുന്നു. മഴമേഘങ്ങളെ തടഞ്ഞുനിർത്തി മഴ തരുന്ന, ഒരു കാവലായി നിൽക്കുന്ന മലനിരകളെ ഇടിച്ചുനിരത്തി ഫ്ലാറ്റും, വീടുകളും പണിയുന്നു. ശുദ്ധജലം തരുന്ന നദിയിൽ നിന്ന് മണൽ ഊറ്റി അതിനെ വറ്റിച്ചു. ഇന്ന് മനുഷ്യൻ അവനവന്റെ കാര്യങ്ങളിൽ മാത്രം ജാഗ്രത പുലർത്തുന്നു.

ഫാക്ടറികളിൽ നിന്ന് പുറത്തുവീഴുന്ന മാലിന്യ വസ്തുക്കൾ ചെന്നു കൂടുന്നത് ഏതെങ്കിലും ഒരു നദിയിലാണ്. എന്നാൽ മനുഷ്യൻ ചിന്തിക്കുന്നില്ല ആ നദിയിലെ വെള്ളം ഉപയോഗിച്ച് കഴിയുന്ന മൃഗങ്ങളുണ്ടാകാം, ചിലപ്പോൾ ഒരു ഗ്രാമം തന്നെ ആ നദിയെ ആശ്രയിച്ച് ജീവിക്കുന്നുണ്ടാകാം. മനുഷ്യൻ തന്നെ അല്ലെങ്കിൽ തനിക്ക് ചുറ്റുമുള്ള എല്ലാത്തിനെയും അറിഞ്ഞുകൊണ്ട് ഇങ്ങനെ കൊല്ലുകയാണ്. നാം നമ്മുടെ ഭവനത്തിൻ ആവശ്യം കഴിഞ്ഞ് ലഭിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എത്രയൊക്കെ വിദ്യാഭ്യാസം ഉണ്ടെങ്കിലും നാം ആ പ്ലാസ്റ്റിക് കത്തിക്കുക തന്നെ ചെയ്യും. നമുക്ക് നന്നായി അറിയാം പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അത് പുറന്തള്ളുന്ന വിഷവാതകം നമുക്ക് മാരകമായ രോഗങ്ങളുണ്ടാക്കും. നാം ഒന്നായി നമ്മുടെ പ്രകൃതിയെ കൊന്നുകൊണ്ടിരിക്കുകയാണ്.ചവറുകൾ ഇടാൻ ചവറ്റുകുട്ടകൾ ഉണ്ട്. എന്നാലും ഒരു പുഴയുടെ തീരമോ, റോഡിനരികിലെ കാൽനടപ്പാതകളോ കാണുമ്പോൾ അവിടെ തന്നെ ചവറ് ഇടാൻ ഒരു വ്യഗ്രതയാണ് മനുഷ്യന്. ചവറ്റുകുട്ടകളും, മാലിന്യസംസ്കരണ പ്ലാന്റുകളും, ശുചിയാക്കുന്ന എല്ലാ സംവിധാനങ്ങളും മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് അവന്റെ അഹങ്കാരമാണ്. ഈ പ്ലാസ്റ്റിക് മാലിന്യം ഒരിക്കലും ജീർണിക്കില്ല. വർഷങ്ങളോളം അത് ഭൂമിയിൽ തന്നെ നിലനിൽക്കും. മഴ പെയ്യുമ്പോൾ അതിൽ വെള്ളം കെട്ടുകയോ കൂത്താടികൾ ഉണ്ടാവുകയും ചെയ്യുന്ന പിന്നീട് പകർച്ച വ്യാധികളുടെ കാലമായി.

നമ്മൾ ചെയ്യുന്നതിന്റെ ഫലമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പകർച്ചവ്യാധികൾ പടരുന്നത് ആദ്യമായിട്ടൊന്നുമല്ല. എന്നാൽ തന്റെ അയൽപ്പക്കക്കാർക്കും മറ്റുള്ളവർക്കും രോഗം വന്നാലും തനിക്കും തന്റെ കുടുംബത്തിനും മാത്രം പിടിപ്പെടില്ല എന്ന അഹങ്കാരമാണ് നാം ഇന്ന് കാണുന്ന പല മഹാമാരികളും നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നൊടുക്കിയത്. ലോകം ഒന്നടങ്കം കൊറോണ എന്ന വൈറസിനു മുന്നിൽ പകച്ചുനിൽക്കുകയാണ് . രോഗം വരുന്നതിനു മുമ്പ് അതിനെ പ്രതിരോധിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് നാം ചെയ്യുക തന്നെ വേണം. വ്യക്തി ശുചിത്വം, സാമൂഹ്യശുചിത്വവും പാലിക്കുക. രോഗികളെ അധികം സന്ദർശിക്കാതിരിക്കുക, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക, വ്യക്തിയകലം പാലിക്കുക. ഇത്രയും ചെയ്യുമ്പോൾ തന്നെ നാം കാരണം മറ്റുള്ളവർക്ക് രോഗം പിടിപ്പെടില്ല. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് നാം നമുക്ക് വേണ്ടിയല്ല സമൂഹത്തിനു വേണ്ടി ജീവിക്കുക. ഇത് കൊറോണ വൈറസ് എന്നല്ല ഏത് മഹാമാരി വന്നാലും സ്വാർത്ഥത കൈവെടിഞ്ഞ് ഒന്നായ് രോഗം പ്രതിരോധിക്കാനുള്ള പരിശ്രമങ്ങൾ ഏറ്റെടുക്കണം. വൈറസുകൾക്കും , പല രോഗങ്ങൾക്കും മനുഷ്യരെ ബാധിക്കാൻ മനുഷ്യന്റെ ജാതിയോ, മതമോ, ആധാർക്കാർഡോ, റേഷൻക്കാർഡോ, അറിയേണ്ട ആവശ്യമില്ല. പണക്കാരനും, ദരിദ്രനും ഒരുപോലെ തന്നെയാ ഒരു രോഗം ബാധിക്കുന്നത്. രോഗം വരുന്നതിനെക്കാട്ടിയും രോഗത്തെ പ്രതിരോധിക്കുവാൻ നമുക്ക് ശ്രമിക്കാം.

AFIYA S S
7 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം