ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്

ഇന്ന് മാനവകുലത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നത് കോവിഡ്-19 എന്ന് പിന്നീട് പേര് നൽകിയ, ചൈനയിലെ വുഹാനിൽ നിന്ന് ജന്മമെടുത്തു എന്ന് കരുതുന്ന കൊറോണ രോഗവ്യാപനമാണ്.എന്നാൽ പ്ലേഗ്, എയ്ഡ്സ് പോലുള്ള മറ്റ് ചില രോഗങ്ങളെ വച്ചു നോക്കുമ്പോൾ താരതമ്യേന മരണനിരക്ക് കുറഞ്ഞ രോഗമാണ് എന്നത് ഏതൊരു ആരോഗ്യവിദഗ്ധനോട് ചോദിച്ചാലും പറഞ്ഞ് തരും. പിന്നെയെന്താണ് ഈ രോഗത്തെ ഏറ്റവും ഭീതിദായകം ആക്കുന്നത് എന്ന് ചോദിച്ചാൽ ഇതിന്റെ വ്യാപനശേഷിയാണ്. ഭൂഖണ്ഡങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിക്കാൻ ദിവസങ്ങളേ വേണ്ടി വന്നുള്ളു. ദിവസങ്ങൾ കൊണ്ട് മാത്രമാണ് ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്കും, പതിനായിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കും രോഗം പടർന്നത്. ഇതിന്റെ രോഗമുക്തിക്കായി പ്രതേക്യം മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതും അതിന്റെ വ്യാപ്തി കൂട്ടുന്നു. മലമ്പനി, എയ്ഡ്സ്, എന്നീ രോഗങ്ങൾക്കുള്ള മരുന്നാണ് ഇപ്പോഴും ഇതിന് നൽകുന്നത്. ഇതിന്റെ വ്യാപനം ശമിച്ചാലും ഇതുപോലെയുള്ള രോഗകാരികളായ വൈറസുകൾ ആസന്നഭാവിയിൽ തന്നെ നാം പ്രതീക്ഷിക്കേണ്ടതുണ്ട്.

സാമൂഹികഅകലം പാലിക്കലും സോപ്പിട്ട് ഇടയ്ക്കിടെ കൈകൾ ശുചിയാക്കലുമെല്ലാം അവസാനവഴി മാത്രമാണ്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു പോംവഴി ഇതുപോലെയുള്ള ഏതൊരു വൈറസ് വന്നാലും ശരീരത്തിൽ പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടലാണ്. കൃത്യമായ ദിനചര്യ പാലിക്കുമ്പോൾ തന്നെ നമുക്ക് അത് നേടാം. അതിന് ആദ്യം വേണ്ടത് ആരോഗ്യദായകങ്ങളായ ആഹാരം മിതമായി കഴിക്കുക എന്നതാണ്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

[ “രോഗപ്രതിരോധശേഷി കൂട്ടിയാൽ കൊറോണ പോലുള്ള വൈറസ് ശരീരത്തിൽ പ്രവേശിക്കയില്ല, വെളുത്തുള്ളി പോലുള്ള ഭക്ഷ്യവസ്തുക്കൾ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കും” എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇത് കേട്ട മാത്രയിൽ വെളുത്തുള്ളി, കൊറോണ രോഗത്തെ ശമിപ്പിക്കും എന്ന തരത്തിലുള്ള വ്യാജവാർത്തകളും പരത്താതിരിക്കുക.]

രണ്ടാമത്, നമ്മുടെ ശരീരത്തിന് വേണ്ടത് വ്യായാമമാണ്. നാം ദിവസേന എത്രയൊക്കെ ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞാലും വ്യായാമത്തിനായി അരമണിക്കൂർ മാറ്റിവയ്ക്കുന്നത് ശരീരത്തിന് പുത്തനുണർവ് നൽകും.

മൂന്നാമതായി, മാനസികോല്ലാസത്തിനായി കുറച്ച് സമയം മാറ്റിവയ്ക്കുക. അത് ഓരോരുത്തർക്കും വ്യത്യസ്തമാണ്. ചിലർക്ക് വായന നൽകുന്ന സുഖം, ചിലർക്ക് കൃഷിയിലൂടെയാകാം. എന്നാൽ ചിലർക്ക് ഒരു പാട്ട് പാടുന്നതിലൂടെയോ, ചിലപ്പോൾ വെറുതെ ഇരിക്കുന്നതിലൂടെയോ ആകാം.

അവസാനമായി, ശരീരത്തിനും മനസ്സിനും വിശ്രമം കൊടുക്കുക. അത് സാധ്യമാകുന്നത് സുഖനിദ്രയിലൂടെയാണ്. ദിവസേന 8 മണിക്കൂർ അതിന് മാറ്റിവെയ്ക്കുക. ശരീരശുദ്ധി വരുത്തുകയും മനസ്സിന്റെ മലിനചിന്തകൾ കൂടി എടുത്ത് മാറ്റുകയും കൂടി ചെയ്താൽ ഒരു വൈറസും കേറാൻ ധൈര്യപ്പെടാത്ത പവർഹൗസ് ആയി നാം മാറും.

ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്.

ഹരിപ്രിയ
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം