ഗാന്ധി മെമ്മോറിയൽ യു പി എസ് നെല്ലികുറ്റി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുടിയേറ്റത്തിന്റെ ആരംഭകാലത്ത് ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ

സൗകര്യങ്ങൾ ഒരുക്കുന്നതിലും നമ്മുടെ പൂർവികർ ബദ്ധശ്രദ്ധരായിരുന്നു. വരും തലമുറ സംസ്കാരസമ്പന്നരായി ജീവിക്കുന്നതിനുള്ള സാമാന്യ വിദ്യാഭ്യാസമെങ്കിലും നൽകുവാൻ പര്യാപ്തമായ വിദ്യാലയം നിർമ്മിക്കുകയായി

രുന്നു അവരുടെ ലക്ഷ്യം.

ആദ്യകാലങ്ങളിൽ നെല്ലിക്കുറ്റിയിലും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവർക്ക് വിദ്യാഭ്യാസ സൗകര്യം ചെമ്പേരിയിൽ മാത്രമായിരുന്നു. ഊടുവഴികളിലൂടെ ദിവസേന യാത്ര ചെയ്ത്, പുഴകളും, തോടുകളും താണ്ടി ചെമ്പേരി സ്കൂളിൽ എത്തിച്ചേരുക എന്നത് കൊച്ചുകുട്ടികൾക്ക് വളരെ ദുഷ്കരമായിരുന്നു. അതിന് പോംവഴി കണ്ടെത്താനുള്ള നെല്ലിക്കുറ്റി പള്ളി വികാരി ബഹുമാനപ്പെട്ട ഫാ. മാത്യു മുള്ളൻമടയുടെ നേതൃത്വ

ത്തിൽ നിരന്തര പരിശ്രമങ്ങളുടെ ഫലമായി, വിജ്ഞാനദാഹികളായ നാട്ടുകാരുടെ സ്വപ്നസാക്ഷാത്കാരമായി,

നെല്ലിക്കുറ്റിയുടെ അഭിമാനമായി 1964 ൽ ഗാന്ധി മെമ്മോറിയൽ എയ്ഡഡ് പ്രൈമറി സ്കൂൾ പ്രവ‍ർത്തനമാരംഭിച്ചു. ആദ്യവർഷം ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും 2 ക്ലാസ്സുകളിലുമായി 269 കുട്ടികൾക്ക് പ്രവേശനം നൽകുകയും ചെയ്തു.

നെല്ലിക്കുറ്റി പ്രദേശത്ത് അധ്യാപക യോഗ്യത നേടിയവർ ഇല്ലാതിരുന്നതിനാൽ ആദ്യകാലങ്ങളിൽ മറ്റു സ്ഥലങ്ങളിൽ പോയി അധ്യാപകരെ നേരിൽകണ്ട് ക്ഷണിച്ചു വരുത്തി താമസ സ്ഥലവും ഭക്ഷണവും നൽകി നിയമനം നൽകുകയായിരുന്നു പതിവ്. ആദ്യവർഷങ്ങളിൽ പള്ളിയുടെ ഉള്ളിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ പള്ളി വികാരി ആയിരുന്ന ഫാ. മാത്യു മുള്ളൻമട അച്ഛന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമദാന പ്രവർത്തനങ്ങളുടെയും തലശ്ശേരി രൂപതയിൽ നിന്നും ലഭിച്ച സഹായധനങ്ങളുടെയും നിരവധി സുമനസ്സുകളുടെയും മറ്റു സഹായസഹകരണങ്ങളുടെയും ഫലമായി 1965 ൽ സ്കൂളിന് ഒരു കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഫിലിപ്പ് കണക്കഞ്ചേരി അച്ഛന്റെ നേതൃത്വത്തിൽ അന്നത്തെ എം എ. എ ആയിരുന്ന ശ്രീ. സി പി ഗോവിന്ദൻ നമ്പ്യാരുടെ സഹായത്തോടെ നാട്ടുകാർ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1967 ൽ ലോവർ പ്രൈമറി സ്കൂൾ അപ്പർ പ്രൈമറി സ്കൂളിലായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അച്ചടക്കത്തിലും മൂല്യബോധത്തിലും അടിയുറച്ചു നിന്നുകൊണ്ട് , അന്നുമുതൽ ഇന്നുവരെ നമ്മുടെ നാടിന്റെ ഭാവി പൗരന്മാരുടെ സാസ്കാരിക വളർച്ചക്കും സർഗാത്മകതക്കും ഉന്നതപരീക്ഷാവിജയത്തിനും കലാകായിക നേട്ടങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ബോധനരീതികളും ,പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുമാണ് ഗാന്ധി മെമ്മോറിയൽ യു പി സ്കൂൾ പിന്തുടരുന്നത്. ഗുരുശിഷ്യ ബന്ധങ്ങളുടെ ആഴവും സഹപ്രവർത്തകർക്കിടയിലെ സൗഹൃദത്തിന്റെ ഹൃദ്യതയും മാനേജ്മെന്റുമായി പുലർത്തുന്ന സ്നേഹോഷ്മളമായ സഹകരണവും ഹൃദ്യമായ അധ്യാപക-രക്ഷാകർതൃ ബന്ധവും ഉന്നതമായ വിജയത്തിന് കാരണമായി.