ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ vs ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ vs ലോകം

ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലാണ്. ദരിദ്രരാഷ്ട്രങ്ങൾ മുതൽ സമ്പന്നരാഷ്ട്രങ്ങൾ വരെ ഈ വൈറസിൽ നിന്നും രക്ഷപെടാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും നൂറുകണക്കിന് ആൾക്കാരെ ഇത് ബാധിച്ചു കഴിഞ്ഞു.
കൊറോണ വൈറസ് ബാധക്കെതിരെ ഉപയോഗിക്കാൻ പറ്റുന്ന ഒരു മരുന്നും ഇത് വരെ കണ്ടുപിടിച്ചിട്ടില. വൈറസ് ബാധിച്ചാൽ രണ്ടു മുതൽ പതിനാലു ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണപ്പെടും ഇവർ തുമ്മുമ്പോളും ചുമക്കുമ്പോളും പുറത്തേക്കു തെറിക്കുന്ന സ്രവത്തിൽ ഈ അണുക്കൾ ഉണ്ടാവും. പ്രീതിരോധശേഷി കുറഞ്ഞവരെയും പ്രായമായവരെയും ഇത് പെട്ടന്ന് ബാധിക്കും. മരണത്തിനുവരെ കാരണമാകും.
ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപുറപ്പെട്ടതു മുതൽ എല്ലാ രാജ്യങ്ങളും പേടിച്ചിരിക്കുകയാണ്. കാരണം പെട്ടന്നുതന്നെ ഇത് എല്ലായിടത്തും എത്തും എന്നതുതന്നെ. എല്ലായിടത്തും മരണം വാരിവിതറിയ കോവിഡിന് നമ്മുടെ ഇന്ത്യയിൽ പ്രത്യകിച്ചും കേരളത്തിൽ വലിയ പ്രഹരമേല്പിയ്ക്കാൻ കഴിഞ്ഞില്ല. മാർച്ച്‌ 23 മുതലുള്ള ലോക്‌ഡോൺ, ഗോവെര്മെന്റുകളുടെ കൂട്ടായ പ്രവർത്തനം, യാത്രാനിരോധനം, എന്നിവ ഫലം കണ്ടു. ആവർത്തിച്ചുള്ള കൈ കഴുകൽ, സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ എന്നിവ എല്ലാരുടെയും ശീലമായി. 40 ദിവസത്തെ ലോക്ക് ഡൌൺ കഴിഞ്ഞു പുറത്തിറങ്ങുന്ന നമ്മെ കാത്തു ശുദ്ധമായ പ്രകൃതി കാത്തിരുപ്പുണ്ട്. നാം അധിജീവിക്കതന്നെ ചെയ്യും. ലോകം മുഴുവൻ ഉള്ള ആരോഗ്യ പ്രവർത്തകരും പോലീസും ഡോക്ടർസും നഴ്സസും ആശുപത്രിജീവനക്കാരും കൈ മെയ് മറന്നു നമ്മോടൊപ്പമുണ്ട്. അവർക്കൊരു ബിഗ് സല്യൂട്ട്. കൊറോണ വൈറസിനെ തുരത്തി ഈ ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് കൂട്ടായി പ്രയെത്നിക്കാം


 

ആഷിൽ സദാശിവ്
5 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം