ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ വിപത്തിനെ എങ്ങനെ തുരത്താം...

കൊറോണ വിപത്തിനെ എങ്ങനെ തുരത്താം

കൂട്ടുകാരെ.....ഞാൻ നിങ്ങളോട് ഒരു വിഷമകരമായ കാര്യം പറയാൻ ആഗ്രഹിക്കുന്നു.അത് കൊറോനയെന്ന വിപത്തിനെ കുറിച്ചാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതം കടന്ന് പോകുന്നത് വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. ഭീകരനായ കോവിഡ് വൈറസിനെ എങ്ങനെ തുരത്താം എന്നാണ് നാം ആലോചിക്കേണ്ടത്. ഈ പ്രപഞ്ചത്തിന് എന്താണ് സംഭവിക്കുന്നത്. കഴിഞ്ഞ വർഷം പ്രളയം മൂലം നമുക്ക് നഷ്ടമായത് ഒരുപാട് ജീവനുകളാണ്.

            ഇപ്പോൾ നോക്കൂ അതേ തുടർന്ന് വന്നിരിക്കുന്നു കോവിഡ് എന്ന മഹാമാരി. ഇതു കാരണം എത്ര ജീവനുകളാണ് ഓരോ സെക്കണ്ടിലും പൊലിയുന്നത്. ഇതെല്ലാം കാണുമ്പോൾ ഈ പ്രപഞ്ചം അന്ത്യത്തിലേക്ക് അടുക്കുകയാണോയെന്ന് പലരും ആശങ്കപ്പെടുന്നു. പ്രപഞ്ചത്തെ ചുറ്റിപ്പിടിച്ച ഈ വ്യാളിയെ ഇവിടെ നിന്ന് തുരത്തി യെ മതിയാകൂ. ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല... സ്ഥാപനങ്ങൾ തുറക്കുന്നില്ല. ഈ അവസ്‌ഥയിൽ ഭയപ്പെടാതെ ജാഗ്രതയാണ് വേണ്ടത്. ഇല്ലെങ്കിൽ വരും തലമുറക്കും ഇവിടെ വാസം അസാധ്യമായി തീരും.

      കോവിഡ് 19 ന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ വാക്സിനെക്കാൾ വലിയ ചികിത്സയാണ് പ്രതിരോധം. സാമൂഹിക അകലം പാലിച്ച് നമുക്ക് ഇതിനെതിരെ ഒറ്റക്കെട്ടായി നേരിടാം. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും അത് തരണം ചെയ്യാൻ നമ്മൾ ഒറ്റ ക്കെട്ടായി നിന്നാൽ സാധിക്കുമെന്നുള്ളത് കഴിഞ്ഞ പ്രളയം നമ്മെ പഠിപ്പിച്ചതാണ്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും ഇത് കേരളമാണ്.......നമ്മൾ മലയാളികളും
 

അമൃതാ സുരേഷ്
7 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം