ഗവ ഹൈസ്കൂൾ കേരളപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 - 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്‌ രൂപീകരണത്തെ കുറിച്ച് May 20 ന് നടന്ന മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യുകയുണ്ടായി.അതിനെ തുടർന്ന് ജൂൺ2 ന് അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്‌ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിധം കൺവീനർ, ക്ലബ്‌ പ്രവർത്തനങ്ങൾ എങ്ങനെയാകണം എന്നീ കാര്യങ്ങളെ കുറിച്ച് ഒരു ചർച്ച നടത്തുകയുണ്ടായി.അതിലെ തീരുമാനപ്രകാരം കുട്ടികളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.

സോഷ്യൽ സയൻസ് ക്ലബ്‌ ഉദ്ഘാടനം

സോഷ്യൽ സയൻസ് ക്ലബ്‌ ഔദ്യോഗികമായി ഉദ്ഘാടനം ചെയുവാനും പ്രവർത്തനങ്ങൾ തുടങ്ങുവാനും ജൂൺ 2ന് ചേർന്ന മീറ്റിംഗിൽ തീരുമാനിച്ചു... ക്ലബ്ബിന്റെ ഉദ്ഘാടനം പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ നിർവഹിച്ചു. പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ എല്ലാ കുട്ടികളെയും ക്ലബ് അംഗങ്ങളാക്കി ഉൾപെടുത്താൻ തീരുമാനിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന ക്വിസ് , വൃക്ഷ തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി. പരിസ്ഥിതി ദിനത്തിന്റ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.

ജൂൺ 8 സമുദ്ര ദിനം

സമുദ്ര ദിന പോസ്റ്റർ നിർമാണം, സമുദ്ര ദിന വിവരണം, വീഡിയോ പ്രദർശനം, സമുദ്ര ദിന ക്വിസ് മത്സരം എന്നിവ നടത്തുകയുണ്ടായി.

ജൂൺ 12ബാലവേല വിരുദ്ധ ദിനം

വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും, കുട്ടികൾ എല്ലാവരും തന്നെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.ബാലവേല വിരുദ്ധ ദിനത്തോടനുബാധിച്ചുള്ള പോസ്റ്റർ നിർമാണം, വിവരണം എന്നീ മത്സരങ്ങൾ നടത്തി.വിദ്യാർത്ഥികൾ വിവരണം തയ്യാറാക്കി ഓഡിയോയും വിഡീയോയും ഗ്രൂപ്പിൽ ഇട്ടു.

ജൂൺ 20ലോക അഭയാർത്ഥി ദിനം

ജൂൺ 20 ലോക അഭയാർത്ഥി ദിനം വിദ്യാർത്ഥികൾ ഓൺലൈൻലൂടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. അഭയാർത്ഥി ദിനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെ കുറിച്ച് വിവരണം തയാറാകുന്ന പ്രവർത്തനവും നടപ്പിലാക്കി.

ജൂൺ 26ലഹരി വിരുദ്ധ ദിനം

മയക്കുമരുന്നുകൾ സമൂഹത്തിൽ വരുത്തുന്ന വിപത്തുകളെക്കുറിച്ചു വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതിനു വേണ്ടി ഒരു ബോധവൽകരണ ക്ലാസ്സ്‌ നടത്തുകയുണ്ടായി.

ജൂലൈ 21 ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചാന്ദ്ര ദിന പരിപാടികൾ നടപ്പിലാക്കി.ചന്ദ്രായാൻ മോഡൽ നിർമാണം കുട്ടികൾ ചെയ്തു.

ഓഗസ്റ്റ് 6ഹിരോഷിമ ദിനം

ഓഗസ്റ്റ് 6ഹിരോഷിമ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.പോസ്റ്റർ നിർമാണം, ക്വിസ്, വീഡിയോ പ്രദർശനം, പ്രസംഗമത്സരം എന്നിവ ആസൂത്രണം ചെയ്തു.

ക്വിറ്റിന്ത്യാ ദിനം, നാഗസാക്കി ദിനം

ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം നാഗസാക്കി ദിനം തുടങ്ങിയവ ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, വീഡിയോ പ്രദർശനം, പ്രസംഗ മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. യുദ്ധം എത്രമാത്രം ദുരന്തമാണ് വിതയ്ക്കുന്നത്, യുദ്ധം മൂലം ഉണ്ടാകുന്ന കെടുതികൾ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്ക് നൽകുകയുണ്ടായി.

ഓഗസ്റ്റ് 29 ദേശീയ കായിക ദിനം

കായിക ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി കുട്ടികൾക്കായി ഗ്രൂപ്പിൽ നൽകുകയുണ്ടായി. കുട്ടികൾ അവർക്കിഷ്ടപ്പെട്ട കായികതാരത്തെ കുറിച്ച് ഒരു പ്രസംഗം തയ്യാറാക്കി ഗ്രൂപ്പിൽ ഇട്ടു.

സെപ്റ്റംബർ 5 അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സ്റ്റുഡൻസ് ടീച്ചർ പ്രോഗ്രാമിൽ കുട്ടി അധ്യാപകർ ക്ലാസെടുത്തു. ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, അധ്യാപക ദിന സന്ദേശം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ ഏറ്റെടുത്തു നടത്തുകയുണ്ടായി. അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള വിവിധ പരിപാടികൾ ഓൺലൈനായി കുട്ടികൾ ആഘോഷിച്ചു. വിദ്യാർഥികൾ എല്ലാ അധ്യാപകരേയും വിവിധ പരിപാടികളിലൂടെ ആശംസിക്കുകയും ചെയ്തു.

സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം

ലോക വിനോദ സഞ്ചാരദിനത്തോടനോടനുബന്ധിച്ച് വീഡിയോകൾ കുട്ടികളിൽ നിന്നും ശേഖരിച്ച ഈ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ട ഒരു വീഡിയോ പ്രദർശിപ്പിച്ചു. ഈ മാതൃകയിൽ കുട്ടികൾക്ക് എല്ലാം അവരുടെ അഭിരുചിക്കനുസരിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധി ജയന്തി സോഷ്യൽ സയൻസ് ക്ലബ് ആഘോഷിച്ചു. പ്രസംഗം, ഗാനങ്ങൾ, പോസ്റ്റർ, ചിത്രരചന, പ്ലക്കാർഡ് എന്നിവ ഉൾപ്പെട്ട ഒരു വീഡിയോ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിച്ചു. പിന്നീട് കുട്ടികൾ തന്നെ ഈ മാതൃകയിൽ പ്രവർത്തനങ്ങൾ ചെയ്ത് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയുണ്ടായി. കാർഡ് നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, കവിത, പ്രസംഗം, ചിത്രരചന, പോസ്റ്റർ, ചർക്കയുടെ മോഡൽ നിർമ്മാണം എന്നിവ കുട്ടികൾ ചെയ്തു ഗാന്ധിജയന്തി ദിനം വളരെ മനോഹരമായ പ്രവർത്തനങ്ങൾ കൊണ്ട് ആചരിച്ചു

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനം ക്ലാസ് തലത്തിൽ ആഘോഷിക്കുവാൻ തീരുമാനിച്ചു .ഇതിന്റെ ഭാഗമായി പ്രസംഗം, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ ദിനാചരണം വഴി സാധിച്ചു

ഒക്ടോബർ 22 ചന്ദ്രയാൻ വിക്ഷേപണ ദിനം

ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണമായ ചന്ദ്രയാൻ 1 വിക്ഷേപണത്തിന് ഓർമ്മ പുതുക്കുന്നതിനും ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യക്ക് ഉണ്ടായ കുതിച്ചുചാട്ടത്തിന് പ്രാധാന്യം മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ചാന്ദ്രയാൻ 1 ന്റെ മോഡൽ നിർമ്മാണം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു

ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം

ഐക്യരാഷ്ട്ര ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വിദ്യാർത്ഥികൾ പ്രസംഗം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്തു.

നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം

ദേശീയ വിദ്യാഭ്യാസ ദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ച് അബ്ദുൽ കലാം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കുള്ള ആദരസൂചകമായി ആണ് ഈ ദിവസം ആഘോഷിക്കുന്നത് എന്ന അവബോധം കുട്ടികൾക്ക് ലഭിക്കത്തക്കവിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രസംഗം വീഡിയോ രൂപത്തിലാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

നവംബർ 26 ദേശീയ ഭരണഘടനാ ദിനം

നവംബർ 26 ദേശീയ ഭരണഘടനാ ദിനവും ദേശീയ നിയമ ദിനവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കുട്ടികൾ നിയമദിനം, ഭരണഘടനാദിനം എന്നിവയോട് അനുബന്ധിച്ചുള്ള പ്രസംഗം തയ്യാറാക്കുകയും കുട്ടികൾക്കായുള്ള ഒരു ബോധവൽക്കരണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഇടുകയും, ഈ ദിനത്തിന്റെ പ്രാധാന്യം ഇതുവഴി മനസ്സിലാക്കുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കുകയും ചെയ്തു.

ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനം

ദേശീയ മനുഷ്യാവകാശ ദിനം വിവിധ പരിപാടികളോടെ കൂടി ആഘോഷിക്കുകയുണ്ടായി. കുട്ടികൾ പ്രസംഗവും പോസ്റ്റുകളും തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങൾ സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട വീഡിയോ, പോസ്റ്ററുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോധവൽക്കരണ വീഡിയോ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും ചെയ്തു. കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളിലൂടെ ദേശീയ മനുഷ്യാവകാശ ദിനം അനുസ്മരിക്കാൻ അവർക്ക് കഴിഞ്ഞു.

ജനുവരി 23 സുഭാഷ് ചന്ദ്ര ബോസ് ജയന്തി

സുഭാഷ് ചന്ദ്ര ബോസ് 125 ആം ജന്മദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, ലഘു വിവരണ കുറിപ്പ് എന്നീ പ്രവർത്തനങ്ങളും ചെയ്തു. ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കുട്ടികൾ പത്രങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

ജനുവരി 25 ദേശീയ സമ്മതിദായക ദിനം

ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഒരു ബോധവൽക്കരണ വീഡിയോ സ്കൂളിലെ എല്ലാ ക്ലാസുകളിലും ഷെയർ ചെയ്തു. ഇലക്ഷൻ 2022 ലെ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സമ്മതിദായക പ്രതിജ്ഞ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു കൊടുക്കുകയും കുട്ടികൾ അത് ചെയ്യുന്ന വീഡിയോകളും ഓഡിയോകളും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജനാധിപത്യസംവിധാനത്തിൽ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് വോട്ടർമാരാണ് ;വളർന്നുവരുന്ന തലമുറയെ ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനാധിപത്യത്തിൽ പങ്കാളികളാക്കുക എന്ന ഈ ദിനത്തിന്റെ ലക്ഷ്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാൻ ഈ പ്രവർത്തനങ്ങൾ വഴി സാധിച്ചു.

ജനുവരി 26 റിപ്പബ്ലിക് ദിനം

ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈൻ അസംബ്ളി നടപ്പിലാക്കി. കൂടാതെ പ്രസംഗം, പോസ്റ്റർ നിർമ്മാണം, മോഡൽ നിർമ്മാണം, ചിത്രരചന, ദേശഭക്തിഗാനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു.