മനുഷ്യർ തൻയുഗയുഗങ്ങളിൽചെയ്തതിൻ ഫലം
മനുഷ്യർ താൻ അനുഭവിച്ചീടുന്നു
കാലാന്തരങ്ങളിൽഓരോന്നിനും ഓരോ വിളിപ്പേര്
ഭൂചല നമായി സുനാമിയായി
പ്രളയമായി നിപ്പയായി ഇപ്പോൾ ഇതാ
കോവിഡ് എന്നാമഹാ മാരിയായി...
ലോകരെ കാർന്നു തിന്നീടുന്നു.
ഘടികാരത്തിൽ ഒന്നുനോക്കീടാൻ പോലും
സമയം ഇല്ലാത്ത മനുഷ്യാനീ ഇന്ന്
ഘടികാരസൂചിയെ നോക്കി നെടു വീർപ്പു ഇടുന്നു
ഓരോ പ്രകൃതി ദുരന്തത്തിലുംഅതി ജീവിച്ച നാം
ഈ മഹാമാരിയേയുംഅതി ജീവിക്കും
ഒന്നിച്ചു നിന്ന് പോരുതീടാം
അകലങ്ങളിൽ നിന്ന്മനസ് കൊണ്ട് ഒന്നായീടാം....