ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ അപ്പുവിന്റെ ഗ്രാമം
അപ്പുവിന്റെ ഗ്രാമം
ധർമപുരം എന്ന ഗ്രാമത്തിൽ ആണ് അപ്പു താമസിച്ചിരുന്നത്. അപ്പുവിന്റെ ഗ്രാമം വളരെ വൃത്തിഹീനം ആയിരുന്നു. അത് കൊണ്ട് തന്നെ അവനും ആ ഗ്രാമത്തിൽ താമസിച്ചിരുന്നവർക്കും എന്നും അസുഖങ്ങൾ ആയിരുന്നു. ധർമപുരത്തെ ജനങ്ങൾ തടാകത്തിലെ ജലം ആണ് വീട് ആവശ്യത്തിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ ജലം പ്ലാസ്റ്റിക് മാലിന്യത്താലും, മലവിസർജനത്താലും, ആഹാരാവശിഷ്‌ടത്താലും മലിനപ്പെട്ടിരുന്നു. അപ്പു ദിവസങ്ങൾ ആയി ക്ലാസിൽ വരാതിരുന്നതിനാൽ, ഒരു ദിവസം അവന്റെ അദ്ധ്യാപകൻ അവനെ കാണാൻ ആയി അവന്റെ ഗ്രാമത്തിൽ എത്തി. ഗ്രാമത്തിൽ എത്തിയ അദ്ദേഹം കാണുന്നത് മലവിസർജനത്താലും, പ്ലാസ്റ്റിക് മാലിന്യത്താലും, വൃത്തിഹീനം ആയ അവന്റെ ഗ്രാമം ആണ് . മാലിന്യത്തിൽ ഇരുന്ന ഈച്ചകൾ അവിടെ വില്പനയ്ക് ആയി വെച്ചിരുന്ന ആഹാരസാധനങ്ങളിലും, പഴവർഗങ്ങളിലും വന്ന് ഇരിക്കുന്നു. ഇതു എല്ലാം തന്നെ വൃത്തിയാക്കാതെ അവിടുത്തെ ജനങ്ങൾ കഴിക്കുന്നു. അപ്പുവിന്റെ വീട് സദർശിച്ചപ്പോൾ അവന് സുഖം ഇല്ല എന്ന് മനസിലായി. അവിടെ ഉള്ളവർ എല്ലാം തന്നെ മലേറിയ, കോളറ, ചിക്കൻഗുനിയ, ഡെങ്കിപ്പനി, ത്വക്ക് രോഗം, തുടങ്ങിയ അസുഖത്താൽ ബുദ്ധിമുട്ടുന്നതായി മനസിലാക്കി. ഇതിന് എല്ലാം കാരണം നാടിന്റെയും വീടിന്റെയും വൃത്തി ഈല്ലായ്മ ആണ് എന്ന് അദ്ദേഹം ആ ഗ്രാമത്തിലെ എല്ലാരേയും പറഞ്ഞുമനസിലാക്കി. ആരോഗ്യപ്രവർത്തകരും ആ ഗ്രാമത്തിലെ ജന ങ്ങളും എല്ലാം കൂടി ധർമപുരം മാലിന്യമുക്തഗ്രാമം ആക്കി മാറ്റി. അപ്പുവിന്റെയും ധർമപുരത്തെ ജനങ്ങളുടെയും രോഗങ്ങൾ മാറി. അപ്പു ഇപ്പോൾ സ്ഥിരമായി ക്ലാസ്സിൽ വരാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ