ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പ്രകൃതി അമ്മയാണ്. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു തന്നെ കാരണമാകുന്നു. പ്രകൃതി ഭൂമി തന്നെയാണന്ന് ഒരർത്ഥത്തിൽ പറയാം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ടാണ് എെക്യരാഷ്‍ട്ര സഭയുടെ ആഭിമുഖ്യത്തിൽ1972മുതൽ "ലോകപരിസ്ഥിതി ദിനം" ആചരിച്ചു പോരുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുവാനുള്ള അവകാശമുണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശം. എന്നാൽ ഇന്ന് ഭൂമിയെ മലിനമാക്കുക വഴി നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ താമസിക്കുന്ന നഗരപ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. ഇപ്പോൾ നമ്മൾ അത്തരം ഒരവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണല്ലോ ! സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. ഈ കാരണങ്ങൾ കൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പുരോഗതിയാണ് ഏവരും സ്വീകരിക്കേണ്ടത്. ഇത് മനുഷ്യന്റെ പ്രധാന കടമ കൂടിയാണന്ന ഉത്തമബോധ്യം ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടതുമാണ്.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം