പ്രളയവും ഓഖിയും നിപ്പയുമെന്തിന്
മഹാമാരികൾ വന്നകലുമ്പോൾ
ഒറ്റക്കെട്ടായ് ലോകത്തിനു നാം
മാതൃക കാട്ടിയ കേരളമേ
തകരില്ലിനി നാം തളരില്ലിനി നാം
ഒറ്റ മനസ്സായ് കൈകോർക്കാം
ലോകമനസ്സാക്ഷികളേ നമ്മൾ
ഏകമനസ്സായ് മുന്നോട്ട്
പതറില്ലിനി നാം പിരിയില്ലിനി നാം
പടപൊരുതും ഇനി ഒന്നായ് നാം
രാവും പകലും വിശ്രമമെന്തെന്നറിയാതെ
അദ്ധ്വാനിക്കും ധീരരാം പോരാളികളെ
അഭിനന്ദിക്കാംകരുത്തു പകരാം
സ്വന്തം ജീവൻ ത്യാഗം ചെയ്യും
മാലാഖമാരാം സിസ്റ്റർ ലിനിമാർ
ആയിരങ്ങൾ മറക്കില്ല നാമവരെ
തോൽക്കില്ല നാം ഭയക്കില്ല നാം
ജാഗരൂകരായ് മുന്നോട്ടേക്ക്
ഇനിയും വരും വസന്തങ്ങളും
ഇലകൊഴിയും ശിശിരങ്ങളും
ശരത്കാലം വൃഷ്ടിയും പേമാരിയും
തോൽക്കാതിനി നാം പടപൊരുതും
മന്ദമാരുതൻ തൊട്ടു തലോടും
നെല്പാടങ്ങൾ കതിരണിയും
ഒന്നിച്ചൊന്നായ് മുന്നോട്ടെങ്കിൽ
എല്ലാമിനിയും തിരികെ വരും.