ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/നമുക്കു പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്കു പൊരുതാം
കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരി ലോകം ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . ഈമഹാമാരിയെ തുരത്താൻ രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യപ്രവർത്തക ആയാണ് ഞാൻ ഈ കഥ എഴുതുന്നത് .

ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങിയ ഈ വൈറസ് ബാധ ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു. ഈ ഭീകരമായ അവസ്ഥയിൽ എൻറെ സ്വന്തം നാടായ കേരളവും ഈ മഹാമാരിയുടെ പിടിയിൽ ചെറിയതോതിൽ അകപ്പെട്ടിരിക്കുന്നു. എൻറെ നാടിൻറെ രക്ഷയും ഒരു നല്ല ആരോഗ്യപ്രവർത്തക എന്ന നിലയിൽ കർത്തവ്യമാണ്. ഞാൻ നല്ല രീതിയിൽ തന്നെ അതു നിറവേറ്റും. രാവേത്, പകലേത്, എന്നറിയാതെ, ഇന്നത്തെ ദിവസം പോലും തിരിച്ചറിയാതെ ഒരു മാസമായി കഠിനപരിശ്രമത്തിലാണ് ഞാനും സഹപ്രവർത്തകരും. ഈ ആരോഗ്യകേന്ദ്രമാണ് ഇപ്പോൾ ഞങ്ങളുടെ സ്വന്തം വീടു്. കൃത്യമായ പ്രവർത്തനസമയം ഇപ്പോഴില്ല. ഒരു മാസമായി വിശ്രമമില്ലാത്ത സേവനമാണ് അനുഷ്ഠിക്കുന്നത്. മുന്നിൽ പ്രാണനുവേണ്ടി പിടയുന്ന എത്രയെത്ര ജീവൻ! അവർക്കു വേണ്ടി പരിശ്രമിക്കുമ്പോൾ മറ്റെല്ലാം ഞങ്ങൾ മറന്നു പോകുന്നു.

എൻറെ നാടിന്റെയും നാട്ടുകാരുടെയും രക്ഷയിൽ ഞാനും ഒരു പങ്കുവഹിക്കുന്നുണ്ട് എന്നോർക്കുമ്പോൾ എനിക്ക് ഏറെ അഭിമാനം തോന്നുന്നു... ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും ഈ യുദ്ധം ഞങ്ങൾ തുടരുക തന്നെ ചെയ്യും!

അന്തിമവിജയം നമ്മുടേതാണ്...!

ആര്യ ആർ
5 B ഗവ.ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം