ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ജനുവരി മാസം മുതൽ ഞാൻ വാർത്താ മാധ്യമങ്ങൾ വഴി നിത്യവും കേൾക്കുകയും കാണുകയും ചെയ്തു കൊണ്ടിരുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19. ചൈനയിലെ വുഹാനാണ് ഇതിന്റെ പ്രഭവകേന്ദ്രം. അപ്പോഴൊക്കെ ഞാൻ വിചാരിച്ചു ഇത് നമ്മുടെ രാജ്യത്തൊന്നുമില്ലല്ലോ. ഇതവിടെയൊക്കെയല്ലേ എന്ന്.. പക്ഷേ, ഫെബ്രുവരി മാസമായപ്പോൾ നമ്മുടെ രാജ്യത്തും കോവിഡ് 19 റിപ്പോർട്ടു ചെയ്തു തുടങ്ങി. ഇന്ത്യയിൽ കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് ആയിരുന്നു രോഗം ബാധിച്ചത്.അപ്പോഴേക്കും സ്കൂളുകളിൽ ആനുവൽ പരീക്ഷയുമെത്തി. രണ്ടുമൂന്ന് പരീക്ഷകൾ കഴിഞ്ഞപ്പോൾ, മാർച്ച് 19-ാം തീയതി പെട്ടെന്ന് ഒരറിയിപ്പുണ്ടായി, സ്കൂളുകളും ഓഫീസുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അടയ്ക്കണമെന്ന്. കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇവർ വിദേശത്തു നിന്നെത്തിയവരാണ്. ഇതൊക്കെ എന്താണെന്നറിയാതെ ഞാനും പകച്ചു പോയി. ഈ മഹാദുരന്തത്തോടെ അനേകായിരങ്ങൾ ഈ ലോകത്തു നിന്ന് ഇല്ലാതാകുന്നത് ഞാൻ ക്രമേണ മനസ്സിലാക്കി. പക്ഷേ, നമ്മുടെ ഭരണാധികാരികൾ നമുക്കുവേണ്ടി കരുതിയ സുരക്ഷിതത്വം എന്താണെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്. സാമൂഹിക അകലം പാലിക്കാൻ വേണ്ടി lock down നടപ്പിലാക്കി. ആളുകൾ അധികം പുറത്തിറങ്ങാതിരിക്കാൻ വേണ്ടി Stay home, Safe home എന്ന വാക്യം പ്രചരിപ്പിച്ചു. Break the Chain ഉം ഒരു പരിധി വരെ നമ്മുടെ രാജ്യത്ത് ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ സഹായകമായി. ജനങ്ങൾക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ നമ്മുടെ ഭരണാധികാരികൾ പരിഹാരം കണ്ടെത്തി. ലോകരാജ്യങ്ങളെല്ലാം ഒരുപാട് മരണനിരക്കുകൾ റിപ്പോർട്ടു ചെയ്തപ്പോൾ എന്റെ കേരളത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി. നമ്മുടെ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും തീവ്രപരിശ്രമമാണ് ഇതിന്റെ പിന്നിലെ വിജയം എന്നു തോന്നുന്നു. എന്തായാലും ഒരു പരിധിവരെ ഈ മഹാമാരിയിൽ നിന്നു നമ്മുടെ കേരളം സുരക്ഷിതമാണ്. “Stay Home; Stay Safe.”
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം