ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/നാടോടി വിജ്ഞാനകോശം
.കോടംതുരുത്തിന് ഒരു ഗ്രാമീണ സംസ്ക്കാരമാണുള്ളത്.ഭൂരിഭാഗം ജനങ്ങളും കാര്ഷിക മത്സ്യ മേഖലയിൽ പണിയെടുക്കുന്നവരായിരുന്നു .നാടൻ ജീവിതമായിരിന്നു ഇവരുടേത് .ജലാശയങ്ങൾ നിറഞ്ഞ പ്രദേശമായത്തിനാൽ ഇതുമായി ബന്ധപ്പെട്ട ഒരു സംസ്കാരമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് .ഗ്രാമത്തിന് തനതായ കലകൾ ഉണ്ടായിരുന്നു .
പേരിൻറെ ചരിത്രം
കോടം തുരുത്തിൻറെകിടപ്പ് വളഞ്ഞും പുളഞ്ഞുമാണ് .ഈ പ്രത്യേകതയെ 'കോടിയ'എന്ന വാക്കുപയോഗിച്ചാണ് വ്യവഹരിച്ചു പോന്നത് .
വേമ്പനാട്ട് കായലിൻറെ ഉപശാഖയായ ഉളവയ്പ്പ് കായലിൻറെയും പടിഞ്ഞാറ് കുറുമ്പിക്കായലിൻറെയും വല്ലേത്തോട്,പൊഴിത്തോട് ,കരേത്തോട് ,തയ്യിൽത്തോട് തുടങ്ങിയവയുടെ ഉള്ളിലേയ്ക്ക് വളഞ്ഞുംപുളഞ്ഞും കയറിക്കിടക്കുന്ന ഭൂപ്രദേശമായത്തിനാൽ ഇതിനെ കോടിയതുരുത്ത് എന്നാണ് ഈ നാടിനെ പഴമക്കാർ വിളിച്ചിരുന്നത് .ഈ പേര് പിന്നീട് കോടംതുരുത്ത് ആയി മാറുകയാണുണ്ടായത് എന്നു പറയപ്പെടുന്നു .
കൂടാതെ മറ്റൊരു ചരിത്രവും പറയപ്പെടുന്നുണ്ട് .പണ്ടുകാലത്ത് എട്ടുവീട്ടിൽ കർത്താക്കന്മാരുടെ വീടുകളിലേയ്ക്ക് തയ്യിൽ തോട് വഴി ആഴ്വാഞ്ചേരി തമ്പ്രാക്കൾ എത്തിയിരുന്നു .പള്ളിയോടങ്ങളിലായിരുന്നു ഇവരുടെ സഞ്ചാരം .അങ്ങനെ പള്ളിയോടങ്ങളിൽ വന്നിരുന്നതിനാൽ ഓടം തുരുത്ത് എന്നറിയപ്പെടുകയും പിന്നീടത് കോടംതുരുത്ത് ആയി മാറുകയും ചെയ്തു എന്നു പറയപ്പെടുന്നു .
കരപ്പുറം എന്ന പേരിലാണ് ചേർത്തല താലൂക്ക് അറിയപ്പെട്ടിരുന്നത് .മൂത്തേടത്ത് ,ഇളയേടത്ത്എന്ന രണ്ടു നാടുകൾ ഇവിടെ ഉണ്ടായിരുന്നു .ഇതിൽ മുട്ടം കേന്ദ്രമാക്കി ഭരിച്ചിരുന്ന മൂത്ത കൈമളിൻറെ നാട്ടുരാജ്യത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്
ചരിത്ര സ്മാരകങ്ങൾ
തിരുവിതാംകൂർ- കൊച്ചി നാട്ടുരാജ്യങ്ങളുടെ അതിർത്തി ഗ്രാമത്തെ സൂചിപ്പിക്കുന്ന ചൌക്ക (ചെക്ക് പോസ്റ്റ് )ഇവിടെയായിരുന്നു .രാജഭരണത്തിൻറെ ബാക്കി പത്രമായി ഇന്നത് ജീർണാവസ്ഥയിൽ കുത്തിയതോട് മാർക്കറ്റിൻറെഅടുത്ത് ഇപ്പൊഴും കാണപ്പെടുന്നു .
രാജഭരണത്തിൻറെ സ്മരണകളെ ഉണർത്തുന്ന അതിർത്തിശില (തിരുവിതാംകൂർ -കൊച്ചി )7ആം വാർഡിൽ ഇപ്പൊഴും ഉണ്ട് .
രാജഭരണകാലത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ച് കെട്ടുന്നതിനായി സ്ഥാപിച്ച പൌണ്ട് എന്ന കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾ കാണാം .
പറഞ്ഞു കേൾക്കുന്ന ചരിത്ര വസ്തുതകൾ
*കർഷകത്തൊഴിലാളികൾ ചെല്ലി എന്ന കള കെട്ടി വെയിലിൽ വാട്ടിപൂ ല്ലുപായ പോലെ നേയ്തെടുത്ത് വസ്ത്രമായി ഉപയോഗിച്ചിരുന്നു .
*ജന്മിമാർ എന്തു കുറ്റം ചെയ്താലും കോടതിയിൽ പോകേണ്ടതില്ലായിരുന്നു
*അടിയാളരുടെ കുടിലുകകിൽ നിന്നും വിവാഹിതരായി അന്യ സ്ഥലത്തേക്ക് പോയി തിരിച്ചു വരുന്ന സ്ത്രീ കൾക്ക് ഇഷ്ടമുള്ള ഒരു തെങ്ങിൽ ചാരി നിൽക്കാം .ആ തെങ്ങിലുള്ള കരിക്കുൾപ്പെടെ എല്ലാം ജന്മി അവൾക്ക് നൽകുമായിരുന്നു .
- ഇടവഴിയിൽ കാൽ നാട്ടി രാത്രി കാലങ്ങളിൽ മണ്ണെണ്ണ വിളക്കുകൾ കത്തിച്ചിരുന്നു
- ദാഹശമനത്തിന് തണ്ണീർ പന്തലുകളും ഭാരമിറക്കുന്നതിന് അത്താണികളും ഉണ്ടായിരുന്നു .
- കാലങ്ങൾക്കപ്പുറത്ത് ചിറ്റാനരി,ആമ്പൽ കൂന്ത ,കൂവ തുടങ്ങിയവ ആഹാരമായി ഉപയോഗിച്ചിരുന്നു
- കുത്തിയതോട്ടിൽ ഒരു അഞ്ചലാപ്പീസും ഒരു ആഞ്ചലോട്ടക്കാരനും ഉണ്ടായിരുന്നു .
- വെസ്റ്റ് കോസ്റ്റ് ,സിൻറിക്കേറ്റ് എന്നീ പേരുകളിൽ കാരി ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന വണ്ടികൾ ഇത് വഴി ഓടിയിരുന്നു
മതവിഭാഗങ്ങൾ
ഹിന്ദു ,ക്രിസ്ത്യൻ ,ഇസ്ലാം മതങ്ങളിൽ പെട്ടവരാണ് .ഹിന്ദുക്കളിൽ പട്ടിക ജാതിയിൽ പെട്ട പുലയൻ ,വേലൻ എന്നീ വിഭാഗങ്ങൾക്കാണ് മുൻ തൂക്കം .പട്ടികവർഗത്തിൽ ഉള്ളാടൻമാർ മാത്രമേയുള്ളൂ
എട്ടുവീട്ടിൽ കർത്താക്കന്മാർ ,തട്ടാരി ,കരുമാഞ്ചേരി ,കുരീത്തറ എന്നീ ജന്മി കുടുംബങ്ങളായിരുന്നു പ്രതാപികൾ .
ചടങ്ങുകൾ ,ആചാരങ്ങൾ
പണ്ട് കാലത്ത് കെട്ടുകല്യാണം ,തിരണ്ടു കല്യാണം എന്നിവ സജീവമായിരുന്നു .ചില സമുദായങ്ങളിൽ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തുന്ന ചടങ്ങുമുണ്ടായിരുന്നു .
സർപ്പം തുള്ളൽ ,കളമെഴുത്ത് പാട്ട് ,അറുകുല തുള്ളൽ ,ഗന്ധർവൻ പാട്ട് ,അയ്യപ്പൻ പാട്ട് ,ഉടുക്ക് പാട്ട് ,പുള്ളുവൻപാട്ട് എന്നിവയും ഉണ്ട്
ക്ഷേത്രങ്ങളോടനുബന്ധിച്ച് ക്ഷേത്രകലകൾ , പറയ്ക്കെഴുന്നള്ളിപ്പ് ,താലപ്പൊലി ,വെളിച്ചപ്പാടിൻറെ ഗൃഹ സന്ദർശനം എന്നിവയുമുണ്ട്
മേടം പത്തിന് അവസാനിക്കുന്ന പത്താമുദയം ,ഉദയംപൂജ ഇവിടുത്തെ പ്രധാന ചടങാണ്.ആഴ്ചകളോളം ഉള്ള പ്രതിഷ്ടാനുഷ്ഠാനങ്ങളോടെ പൂജപ്പാടങ്ങളിലും ,അമ്പലമുറ്റങ്ങളിലും ഇത് നടക്കുന്നു .അപ്പം ഉണ്ടാക്കി സൂര്യന് നേദിക്കുക എന്നതാണു പ്രധാന ചടങ്ങ് .
ഓണാഘോഷം വളരെ പ്രധാന്യ മുള്ള ഒന്നാണ് .കരപ്പാടങ്ങളിലെ ഓണമുട്ടൻ കൊയ്ത്തോട് ക്കൂടി ഇതാരംഭിക്കുന്നു .വട്ടക്കളി ,ചുവടുകളി ,കോലുകളി ,കിളിത്തട്ടുകളി ,തുമ്പ പത്രം കളി ,കുമ്മിയടി ,ഊഞ്ഞാലാട്ടം ,ബോറുകളി ,പുഞ്ച കെട്ടിക്കളി ,വട്ടുകളി,,എട്ടുകളി,കല്ലുകളി ,കുഴിപ്പന്തുകളി ,കബഡി കളി ,കുട്ടിയും കോലും കളി ,ഗോലികളി ,ഓലപ്പന്തുകളി ,വള്ളം കളി ,പുലികളി ,വടംവലി ,വാഴയിൽ കയറ്റം ,മുടിയാട്ടം ,തുടങ്ങിയ വിനോദങ്ങൾ ഈ അവസരത്തിനു മാറ്റ് കൂട്ടുന്നു .വിഷു ,തിരുവാതിര ,ദീപാവലി എന്നിവയും ആഘോഷിക്കുന്നു .
ക്രിസ്ത്യൻ വിഭാഗങ്ങളുടെ പെരുന്നാളുകൾ മാർഗം കളി ,പരിചമുട്ട് എന്നീ വിനോദങ്ങളാലും ആഘോഷിക്കുന്നു .കരോൾ ,കുരുത്തോല പെരുന്നാൾ ,പാതിരാകുർബാന എന്നിവയും പ്രധാനപ്പെട്ടതാണ് .
ബക്രീദ് ,റംസാൻ തുടങ്ങിയ ആഘോഷങ്ങൾ പള്ളിയുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്നു .വ്രതാനുഷ്ഠാനങ്ങൾ ,സക്കാത്ത് ,മൃഗബലി നടത്തി പാവങ്ങൾക്കുള്ള ഇറച്ചി വിതരണം എന്നിവയും ഒപ്പന ,കോലുകളി തുടങ്ങിയ വിനോദങ്ങളും ഈ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നു .
നാടൻ കലകൾ
തിരുവാതിര ,കുമ്മിയടി ,കോലുകളി വട്ടക്കളി ,കൈകൊട്ടിക്കളി
കരകൌശലം
തഴപ്പായ നെയ്ത്ത്,ഓല മെടയൽ ,കൂട്ട വട്ടി,പൂട്ടിൽ ,മുറം മുതലായവയുടെ നിർമാണം
വാരിക്കുട്ട ,വള്ളിക്കുട്ട ,ചകിരിമാല,കയർ നിർമാണം ,വലനെയ്ത്
വീടുകൾ തനി കേരളീയ ശൈലിയിൽ നിർമിച്ചവയാണ്
അരിവാൾ ,പൂട്ട് എന്നിവ നിർമിക്കുന്ന കൊല്ലൻമാർ ഇവിടെയുണ്ട് .വിവിധ സമുദായങ്ങളിൽ പെട്ട വള്ളം പണിക്കാർ ഇവിടെയുണ്ട് ഉള്ളാട സമുദായക്കാരാണ് ഈ ജോലിയിൽ വിദഗ്ധർ .
നാലുകെട്ടുകൾ ,എട്ടുകെട്ടുകൾ എന്നിവ ഗ്രാമത്തിന്റെ വാസ്തു വിദ്യാ വൈദഗ്ദ്ധ്യത്തിന് മാതൃകയാണ് .
വെറ്റിലചെല്ലം,കാൽപ്പെട്ടി ,ആഭരണപ്പെട്ടി തുടങ്ങിയവയുടെ നിർമാണവും പരിമിതമായി ഇവിടെ ഉണ്ടായിരുന്നു .
തൊഴിൽ
കൃഷി ,കന്നുകാലി വളർത്തൽ ,മത്സ്യ ബന്ധനം,തുടങ്ങിയവയായിരുന്നു പ്രധാന തൊഴിലുകൾ. നാടിൻറെ പുരോഗമനത്തിനനുസൃതമായി മറ്റ് പല തൊഴിലുകളിലും നാട്ടുകാർ ഏർപ്പെടുന്നുണ്ട് .
-
പഴയ കാലത്തെ ചന്ത
-
കൃഷി
വൈദ്യശാസ്ത്ര പാരമ്പര്യം-
വൈദ്യശാസ്ത്രത്തിന് വളരെ പാരമ്പര്യം അവകാശപ്പെടാനുണ്ട്
വൈദ്യശാസ്ത്രം -കൃഷ്ണൻ വൈദ്യൻ ,പത്മനാഭൻ വൈദ്യൻ ,അച്യുതൻ വൈദ്യൻ ,വിത വൈദ്യർ ,(ആയുർവേദം)
യൂസഫ് വൈദ്യൻ (യുനാനി )
സുരേന്ദ്ര പ്പണിക്കർ -വിഷവൈദ്യം
കോന്തി വൈദ്യർ ,കുഞ്ഞുണ്ണി വൈദ്യർ -ബാലവൈദ്യം
വി എൻ മുകുന്ദൻ -അലോപ്പതി
ഖാലിദ് വൈദ്യർ -മാനസികാരോഗ്യം ,സിദ്ധവൈദ്യം
കലാപരമ്പര്യം
ചങ്ങരത്ത് നീലകണ്ഠ പ്പണിക്കർ -നാടകം
കുരീത്തറനാണു-കഥകളി
പൈങ്ങൻഅയ്യപ്പൻ -ചെണ്ട
സ്വാതന്ത്ര്യ സമര സേനാനികൾ
വി എ ഗോപാലൻ നായർ
ചങ്ങരത്ത് കുമാരപ്പണിക്കർ
എസ് കുമാരൻ (വയലാർ സമരം )
കെ എൻ ഗോപാലൻ (വയലാർ സമരം )-