ഗവ യു പി എസ് പെരിങ്ങമ്മല/അക്ഷരവൃക്ഷം/'''മഹാമാരി'''

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

വന്നെത്തിയല്ലോ ലോകത്തെ വിഴുങ്ങുവാൻ
വിഷസർപ്പം പോലൊരു മഹാമാരി
പാപം പരത്തുന്ന ലോകജനതയ്ക്ക്
കൂലിയായി എത്തിയ മഹാമാരി
നാം നമ്മെ അറിയുവാൻ ദൈവം
വിതച്ചൊരു ശാപമാണോ ഈ മഹാമാരി;
അഹന്തയും ധാർഷ്ട്യവും ഒന്നുമല്ലെന്ന്
കാട്ടിത്തരുന്നൊരു മഹാമാരി
ഉന്നത രാഷ്ട്രങ്ങൾ മുട്ടുമടക്കിയ
ലോകം കണ്ട മഹാമാരി
വിശപ്പിന്റെ വില മൊത്തത്തിൽ അറിയിച്ച
ഒരേയൊരു മഹാമാരി;
ജാതിയും മതവും നോക്കിയില്ല
നിറവും വർഗ്ഗവും നോക്കിയില്ല
പാർട്ടികൾ ഏതെന്നു നോക്കിയില്ല
മനുഷ്യനെന്നും മൃഗമെന്നും നോക്കിയില്ല
ദൈവത്തെ മറന്നവന് ദൈവത്തെ
അറിയുവാൻ... മാർഗമൊരുക്കിയ മഹാമാരി
'കൊറോണ' എന്നൊരു മഹാമാരി;
നിർത്തുക ഭൂമിയിൽ അക്രമങ്ങൾ
നിലയ്ക്കണം ഭൂമിയിൽ പാപങ്ങളും
എങ്കിലേ മാനുഷ മോക്ഷമുള്ളൂ
ദൈവം നമ്മെ അനുഗ്രഹിക്കൂ.
 

അരവിന്ദ് ആർ
7 സി ഗവ: യു പി എസ്സ്‌ പെരിങ്ങമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത