ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ലോക പരിസ്ഥിതി ദിനം ജൂൺ 5

Schoolwiki സംരംഭത്തിൽ നിന്ന്
ലോക പരിസ്ഥിതി ദിനം ജൂൺ 5

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് 1972 ജൂൺ5 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നു.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും  അനുഭവിക്കാനുള്ള അവകാശം ഉണ്ട്. മലിനീകരണത്തിന് എതിരായും പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാനും നമ്മൾ ഓരോരുത്തരും പ്രയത്നിക്കണം.     നഗരങ്ങൾ ഇന്ന് മലിനീകരണത്തിൻ്റെ ഭീഷണിയിലാണ്.അത് അവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ള ക്ഷാമത്തിനും ശുചീകരണ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു. നഗരത്തിൻ്റെ ശുചീകരണത്തിൽ കുറവ് വന്നാൽ അവിടെ നിന്ന് മാരക രോഗങ്ങൾ പടർന്നു പിടിക്കും.

നമ്മുടെ നാടിന് വികസനം അനിവാര്യമാണ്. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ നാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതെ സംരക്ഷിച്ചു കൊണ്ട് മാത്രം നടത്തുക. ഭൂമിയിലെ അന്തരീക്ഷത്തിൻ്റെ താപം വർദ്ധിച്ചു വരുന്നതായി കാണുന്നു. ശുദ്ധജല ക്ഷാമം. ജൈവവൈവിധ്യ ശോഷണം, കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങി പലതും പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു .അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ വർദ്ധനവാണ് അന്തരീക്ഷ താപം ഉയരാനുള്ള കാരണങ്ങളിൽ ഒന്ന്. പ്രതിവർഷം 2300 കോടി ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് പലവിധത്തിൽ ആകാശത്തിലേക്ക് തള്ളിവിടുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ പേമാരി പോലുള്ളവ സൃഷ്ടിക്കുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലഭൂയിഷ്ഠത ഇല്ലാതാക്കുന്നു. ലോകത്ത് വനനശീകരണം വൻതോതിൽ നടക്കുന്നു. ഇന്ത്യയും വനനശീകരണത്തിൻ്റെ കാര്യത്തിൽ പിന്നിലല്ല. നഷ്ടപ്പെട്ടു പോയ വനങ്ങൾക്കു പകരം മരം വച്ചുപിടിപ്പിക്കുകയും സോഷ്യൽ ഫോറസ്ട്രി പദ്ധതി വിജയിപ്പിക്കയും വേണം. അന്തരീക്ഷത്തെ പരമാവധി ശുദ്ധീകരിക്കുക.വെള്ളത്തിൻ്റെയും വായുവിൻ്റേയും പരിശുദ്ധി നിലനിർത്തിയാൽ ഭൂമിയിലെ മനുഷ്യരുടെ ആരോഗ്യവും ആയുസ്സും സംരക്ഷിക്കാൻ കഴിയും. ഭൂമിയിൽ ലഭ്യമായ ജലത്തിൻ്റെ 99% വും ഉപ്പുവെള്ളമാണ്. അപ്പോൾ കുടിവെള്ളം വളരെ പരിമിതവും. ആ പരിമിതമായ  ജലത്തെ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് മനുഷ്യൻ്റെ ഉത്തരവാദിത്വമാണ്.അതുകൊണ് നാം ഓരോരുത്തരും ഉണർന്ന് പ്രവർത്തിച്ച് നമ്മുടെ പ്രകൃതി സമ്പത്തിനെ സംരക്ഷിക്കും എന്നു പ്രതിജ്ഞ ചെയ്യാം.

മുഹമ്മദ് അജ്മൽ എസ്
5 B ഗവ യു പി എസ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം