അതിജീവനം... അതിജീവനം
ജീവിതപാഠം നൽകിത്തീർന്നൊരു
ജീവിതം അതിജീവനം
മലയാളക്കര നീന്തിയൊലിച്ച
പ്രളയത്തിൽ നിന്നൊരതിജീവനം
കണ്ടാൽ മിണ്ടാത്തവർ കേട്ടാൽ
കേൾക്കാത്തവർ മനസ്സ് പങ്കുവച്ചു
കൈകൾ കോർത്തുവച്ചു
അങ്ങനെ ജീവിതമൊന്നായി
മതത്തിൻ നിറത്തിൻ മതിലുകൾ
ഒന്നായി പിഴുതെടുത്തപ്പോൾ
നമ്മൾ ഒന്നായി ..ഒന്നായി
അതിജീവനം ...അതിജീവനം
അതിജീവനം ...അതിജീവനം