വൈറസിന്റെ മാരിയിൽ പൊരിയുന്നു ലോകം.
പിടയുന്നു ജീവൻ, ചിരിയ്കുന്നു കാലം.
അമ്മതൻ മക്കളെ രക്ഷിപ്പാനായിട്ട്;
പിറവിയുണ്ടാകുമോ ഇനിയൊരവതാരപുരുഷൻ?
മാസ്കും, കയ്യുറയും, മൂടുപടവും;
സോപ്പും, സാനിറ്റൈസറുമില്ലാത്ത
ലോകത്തു ജീവിയ്ക്കാനാകുമോ മാനവന്
ഇനി നമ്മെ കാക്കുവാൻ നമ്മൾ മാത്രം.