ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ മഹാമാരി -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി -കഥ

അനു ആദ്യമായി കൊറോണ എന്ന് കേൾക്കുന്നത് അമ്മ ടീവിയിൽ ന്യൂസ് കാണുന്നതിന് ഇടയിൽ ആണ് ജനുവരിയിൽ ചൈനയിൽ രോഗം പടർന്നുപിടിക്കുന്ന സമയത്ത്. അന്ന് അവൾക്ക് അത് ഒരു തമാശയായിരുന്നു. എവിടെയൊ കൊറോണ എന്ന രോഗം പടർന്ന് പിടിച്ച് കുറെ പേർ മരിക്കുന്നു അതിനിപ്പോ ഞാൻ എന്ത് ചെയ്യാന്നാ എന്ന് അവൾ ചിന്തിച്ചു
.അവൾ പുറത്തിറങ്ങി സന്തോഷത്തോടെ കൂട്ടുകാരും ഓത്ത് കളിക്കുന്നു സ്കൂളിൽ പോവുന്നു. പതിയെപ്പതിയെ രോഗം പടർന്ന് പിടിച്ച് ചൈനയ്ക്ക് ശേഷം ഇറ്റാലിയിലും കുറെ ആളുകൾ രോഗം ബാധീച്ച് മരിച്ചു . പിന്നെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും മഹാമാരി എത്തി. വിദേശത്തു നിന്നു വന്നവർക്കാണ് കേരളത്തിൽ കൂടുതൽ രോഗബാധിതരും
. അങ്ങനെ കുറെ സംഭവവികാസങ്ങൾ ലോകത്ത് നടക്കുന്നു.ഒന്നും അറിയാത്തെ മാർച്ച് മാസത്തെ പരീഷക്ക് വേണ്ടി തയ്യറെടുക്കുന്നന അനുവിനോട് അമ്മ പറഞ്ഞു "നീ ഇനി പരീക്ഷ യ്ക്ക് വേണ്ടി പഠിക്കണ്ട .പെട്ടെന്ന് അത് കേട്ട 7-ആം ക്ലാസ്സുകാരിയായ അനുവിന് സന്തോഷം തോന്നി . അവൾ ചോദിച്ച് അതെന്താ അമ്മ മറുപടി പറഞ്ഞു. കോവിഡ്19 എന്ന ഇന്ത്യയിലും പടർന്നു കഴിഞ്ഞു . അതുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി 7-ആം ക്ലസ്സ് വരെയുള്ള പരിക്ഷകൾ മാറ്റി .അനു ഒന്ന് ഞെട്ടി അമ്മേ അപ്പോ ഇനി പരിക്ഷയുണ്ടവില്ലേ. അതൊന്നും എനിക്കറില്ല എന്തായാലും ഇപ്പോ പരിക്ഷയൊന്നും ഉണ്ടാവില്ല. നീ ഈ നാട്തിൽ നടക്കുന്നവല്ലതും അറിയുന്നുണ്ടോ. വിദേശത്ത് നിന്നും വരുന്നവരാണ് കേരളത്തിലെ രോഗികളിൽ ഭൂരിഭാഗവും . വിദേശ രാജ്യങ്ങളിൽ കൊറോണ വല്യ ഭീഷണിയവുന്നണ്ട്.അനു ആഷങ്കയോടെ അമ്മയോട് ചോദിച്ചു അമ്മേ അച്ഛൻ ഗൾഫില്ലല്ലെ ജോലി ചെയ്യുന്നത്. അവിടെ എങ്ങനെയാണ് രോഗം പടർന്ന് പിടിച്ചോ? അമ്മേ അച്ഛൻ ഇപ്പോഴെങ്ങാനും ഇങ്ങോട് വരുമോ ?
പ്രവാസികളും കുടുംബംഗംങ്ങളും ആശങ്കയിലാണ്.


ലയ ഗൗരി
9 ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ