ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ ങ്യാവു' -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ങ്യാവു' -കഥ

ഉറക്കത്തിന്റെ ആലസ്യത്തിലാണ് ഞാനത് കേട്ടത്.... 'ങ്യാവു'... 'ങ്യാവു'... കണ്ണ് വലിച്ചുതുറന്ന മെല്ലെ നോക്കി... നേരം പുലരുന്നതേയുള്ളൂ... പുതപ്പിന്റെ തുമ്പ് വലിച്ച് മുഖത്തേക്കിട്ടു... അല്പനേരംകൂടി കിടക്കുകതന്നെ... അല്ലപിന്നെ... വീണ്ടും മയക്കത്തിലേക്ക്... ഉറക്കത്തിലേക്ക് വീഴാറായതും വീണ്ടും 'ങ്യാവു'... 'ങ്യാവു'... മനസ്സ് ആ ശബ്ദഉറവിടം അന്വേഷിച്ച് തുടങ്ങി....? അച്ഛൻ എപ്പോഴാണ് ഫോണിന്റെ റിങ്ടോൺ മാറ്റിയത്...? ഇതിപ്പം പൂച്ചയുടെ കരച്ചിൽ...? വീണ്ടും ഒന്നൂടെ ശ്രദിച്ചുനോക്കി ! അതേ 'ങ്യാവു'... 'ങ്യാവു'... ഇനി ചിന്നുവെങ്ങാനും.....? അവൾ കുഞ്ഞിനെ അകത്താക്കി നടക്കുകയാണെന്നും അതാണ് അവൾ അടുത്ത് കൂടുന്നതെന്നും പ്രസവിച്ചാൽ രണ്ടിനെയും കൊണ്ടുപോയി കളഞ്ഞേക്കണമെന്നും 'അമ്മ കോപത്തോടെ പറയാൻ തുടങ്ങിയിട്ട് കുറച്ചായി.... അതോ ഇനി വല്ല കിളികളും....? വീണ്ടും 'ങ്യാവു'... 'ങ്യാവു'... മനസ്സിനെ സ്വതന്ത്രമാക്കി രണ്ടും കൽപ്പിച്ച് പുതപ്പ് വലിച്ചെറിഞ്ഞ് അച്ഛന്റെ ഫോൺ തപ്പിയിറങ്ങി.. അമ്മേ... അച്ഛന്റെ ഫോൺ എവിടെ....? ആര് കേൾക്കാൻ... അനക്കമില്ല.. ആഹാ... 'അമ്മ യൂ ട്യൂബിൽ തമാശകണ്ട ചിരിച്ച് മറിയുന്നു... അതും രാവിലെ... കഷ്ടം. റിങ് ടോൺ പരിശോധിക്കാൻ തീരുമാനമായി.. അല്ല... റിങ്ടോൺ പഴയത് തന്നെ.. പിന്നെ എവിടന്നാണ് 'ങ്യാവു'... 'ങ്യാവു'... ഉറപ്പിച്ചു.. ചിന്നു പണി പറ്റിച്ചു. അമ്മേ.. ചിന്നു എവിടെ...? ആ... മനസ്സ് വീണ്ടും ചിന്തകൾ കൊണ്ട് നിറഞ്ഞു. ഇനി കുഞ്ഞുണ്ടായിട്ടുണ്ടെങ്കിൽ ആരെങ്കിലും കൊണ്ട് പോയി കളയുമോ...? 'അമ്മ കൊല്ലുമോ...? പാവം ! വീണ്ടും 'ങ്യാവു'... 'ങ്യാവു'... ആഹാ... കട്ടിലിനടിയിൽ എന്റെ ഉടുപ്പിൽ പൊതിഞ്ഞ് രണ്ട് കുഞ്ഞിക്കണ്ണുകൾ.... തുടുതുടുത്ത രണ്ട് കുന്നിമണികൾ... എന്നെ കണ്ടതും .... 'ങ്യാവു'... 'ങ്യാവു'... നാശം... കൊണ്ടുപോയി കളഞ്ഞേക്കണം രണ്ടിനേം..... 'അമ്മ അലറി.


ഗൗരി നന്ദന ഏ
VIII H ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ