ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണാക്കാലത്തെ സന്തോഷം. -കഥ

കൊറോണാക്കാലത്തെ സന്തോഷം. -കഥ

ഞാൻ വളരെയധികം സന്തോഷത്തിലായിരുന്നു.കാരണം പരീക്ഷാക്കാലമെത്തി. പരീക്ഷ കഴിഞ്ഞാൽ അവധിക്കാലമാണ്. അവധിക്കാലത്ത് ഒരുപാട് കളിക്കാം, ചിത്രം വരയ്ക്കാം, കരകൗശല വസ്തുക്കൾ ഉണ്ടാക്കാം, സിനിമാകാണം, ബന്ധുക്കളുടെ വീടുകളിൽ പോകാം. അങ്ങനെയിരിക്കുമ്പോഴാണ് ആ വാർത്ത അറിയുന്നത്. ചൈനയിൽ നിന്നും അതിഭീകരനായ കൊറോണ എന്ന വൈറസ് പൊട്ടി പുറപ്പെട്ടത്.അത് ലോകമെങ്ങും വ്യാപിച്ചതോടെ ലോകം മുഴുവൻ സ്തംഭനാവസ്ഥയിലായി. പരീക്ഷകളെല്ലാം ഒഴിവാക്കി. യാത്രകൾ എല്ലാം ഒഴിവാക്കി വീടുകളിൽ തന്നെ ഇരിക്കണം എന്ന് സർക്കാർ നിർദേശിച്ചതോടെ എല്ലാവരും ഞാനും വീട്ടിൽ തന്നെ ഇരിപ്പായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഒരു പൂച്ച ഞങ്ങളുടെ അടുക്കളയിലേക്ക് കയറി വരുന്നു. അതിനെ കണ്ടപാടെ എല്ലാവരും ചേർന്ന് ഓടിച്ചു വിട്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അത് പിന്നെയും വന്നപ്പോൾ ശല്യമാകും എന്ന് കരുതി അപ്പോഴും അതിനെ ഓടിച്ചു വിട്ടു. പിറ്റേ ദിവസം വന്നപ്പോൾ ആ പൂച്ചവരുന്നതിൻ്റെ കാരണമറിയാൻ അത് കിടക്കുന്ന സ്ഥലത്തേക്ക് പുറകേ ഞാൻ ചെന്നു. ഞങ്ങൾ വിറകു കൂട്ടി വെച്ചിരുന്നതിൻ്റെ താഴെയായിരുന്നു ആ പൂച്ചയുടെ താമസം. അവിടെ കണ്ട കാഴ്ച എൻ്റെ മനസലിയിപ്പിച്ചു. ആ പൂച്ച മാത്രമായിരുന്നില്ല അവിടെയുണ്ടായിരുന്നത്, അതിൻ്റെ രണ്ട് കുഞ്ഞുങ്ങളും കൂടെയുണ്ടായിരുന്നു. ഭക്ഷണം കിട്ടാതെ തളർന്നു കിടക്കുന്ന ആ പൂച്ചയേയും കുഞ്ഞുങ്ങളെയും കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. തിരികെ ഞാൻ മുറിയിലേക്ക് കയറി ചെന്നപ്പോൾ അച്ഛൻ അവിടെ ഇരിക്കന്നുണ്ടായിരുന്നു. അച്ഛൻ എന്നോട് ചോദിച്ചു. നീ എവിടെ പോയിരിക്കുവായിരുന്നു? അവിടെ കണ്ട കാര്യമെല്ലാം ഞാൻ അച്ഛനോട് പറഞ്ഞു.എന്നിട്ട് ഞാൻ അച്ഛനോട് ചോദിച്ചു നമുക്കാ പൂച്ചക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്തു വളർത്താം? അച്ഛൻ അതിന് സമ്മതിച്ചു.അങ്ങനെ ഞങ്ങൾ പൂച്ചയേയും കുഞ്ഞുങ്ങളെയും ഒരു കുട്ടയിൽ വച്ച് , വർക്ക് നന്നായി കിടന്നുറങ്ങാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. അവർക്ക് പാലും ഭക്ഷണവുമെല്ലാം നൽകി. അവരെല്ലാം വളരെ സന്തോഷത്തിലാണ്. ഇന്നാ കുറിഞ്ഞിപ്പൂച്ചയും കുഞ്ഞുങ്ങളു എൻ്റെ വലിയ കൂട്ടുകാരാണ്. ഇന്നവർ സന്തോഷത്താൽ തുള്ളിച്ചാടുന്നു. അതു കണ്ട് ഞങ്ങളും ഏറെ സന്തോഷത്തിലാണ്.


ഭദ്ര എസ്സ്
VI C ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ